കോഴിക്കോട്: ജനറല്‍ കണ്‍വെന്‍ഷന്‍ പരിപാടിയില്‍ പാസ്റ്റര്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. പിഴച്ച പുരുഷനേയും സ്ത്രീയേയും കൊന്ന് കളയണമെന്ന് പാസ്റ്റര്‍ പറയുന്ന വീഡിയോയുടെ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
പ്രണയ വിവാഹത്തെയും സോഷ്യല്‍ മീഡിയയേയും രൂക്ഷമായാണ് പാസ്റ്റര്‍ വിമര്‍ശിക്കുന്നത്. പ്രസംഗത്തിന്റെ ഭാഗം ഇതിനോടകം തന്നെ പല ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. പാസ്റ്ററുടെ പരാമര്‍ശത്തെ അനുകൂലിച്ചും നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെയെത്തുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുന്ന ആണും പെണ്ണും പിഴച്ചവരാണെന്നും അവരെ കൊല്ലണമെന്ന് വേദഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെന്നും പാസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്.
‘വളര്‍ത്തി വലുതാക്കി പാട്ടും പ്രാര്‍ത്ഥനയും സണ്‍ഡേ സ്‌കൂളടക്കം സകല കാര്യങ്ങളും പഠിപ്പിച്ച് വന്നു, അവള്‍ ഏതാണ്ടൊക്കെയോ പാകമായപ്പോള്‍ ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ്, ഗുഡ് ഈവനിംഗ് എന്നൊക്കെ അയച്ച ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.
ഗുഡ് മോണിംഗും ഗുഡ് ഈവനിങ്ങൊക്കെ പറഞ്ഞ് തുടങ്ങിയതാ, പിന്നെ കഴിച്ചോ കുടിച്ചോ എന്നൊക്കെയായി, പിന്നെ നീളമുള്ള വാക്കുകളായി, അവസാനം അവന്‍ വിളിച്ചു ഞാന്‍ കഞ്ഞിക്കുടിയിലുണ്ട്, ഇറങ്ങിപോരാന്‍ പറഞ്ഞു, അവളിറങ്ങിയങ്ങ് പോയി.
പിഴച്ച പെണ്‍കുട്ടിയെ ചുട്ട് കളയുകയാണെങ്കില്‍ ധിക്കാരിയായ മകനെ പിടിച്ചുകെട്ടി മൂപ്പന്മാരുടെയും പുരോഹിതന്മാരുടെയും അടുത്ത് കൊണ്ടുപോകണം. അവനെ ഉന്തിതള്ളി പാളയത്തിന് പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലണം,’ പാസ്റ്റര്‍ പ്രസംഗത്തില്‍ പറയുന്നു.
Content Highlights: Pastor’s speech make controversy