Kerala News
പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പാസ്റ്റര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 02, 10:44 am
Sunday, 2nd September 2018, 4:14 pm

കടുത്തുരുത്തി: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പാസ്റ്ററെ അറസ്റ്റ് ചെയ്തു. മാഞ്ഞൂര്‍ മഞ്ഞപ്പാട്ട് കോളനിക്ക് സമീപം താമസിക്കുന്ന പാസ്റ്റര്‍ ബാബുവിനെയാണ് (54) കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

അപമര്യാദയായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്നാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പാസ്റ്റര്‍ ശ്രമിച്ചതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടരന്നാണ് വിവരം പൊലീസിന് കൈമാറുന്നത്.


പെണ്‍കുട്ടിയും വീട്ടുകാരും പാസ്റ്ററുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മദ്യപാനിയായ പിതാവിന്റെ ആക്രമണത്തില്‍നിന്ന് രക്ഷ നേടിയാണ് പെണ്‍കുട്ടിയും അമ്മയും സഹോദരങ്ങളും നാളുകള്‍ക്ക് മുമ്പ് പാസ്റ്ററുടെ വീട്ടില്‍ അഭയം തേടിയെത്തിയതെന്ന് പോലീസ് പറയുന്നു.

പൊലീസ് അധികൃതര്‍ ഇടപെട്ട് പെണ്‍കുട്ടിയേയും കുടുംബത്തേയും കല്ലറയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അതേസമയം, പ്രതിയെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എസ്.ഐ. കെ.എസ് ശ്യാംകുമാര്‍ പറഞ്ഞു.