ഹോങ് കോങ്: ആഗോളതലത്തില്‍ കമ്പനികള്‍ ആളുകളെ ജോലിയില്‍ നിന്നും പിരിച്ചു വിടുമ്പോള്‍ 2020ല്‍ 40,000 പേരെ ജോലിക്ക് വിളിക്കാനൊരുങ്ങി ടിക് ടോകിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സ് ഇന്ക്.
ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പായ ബൈറ്റ് ഡാന്‍സാണ് 10,000ത്തോളം വരുന്ന പുതിയ ജോലി സാധ്യതകള്‍ ഇപ്പോള്‍ തന്നെ തുറന്നിരിക്കുന്നത്. അതില്‍ അധികവും ഗവേഷണങ്ങളോ സോഫ്റ്റ് വെയര്‍ കോഡിംഗ് ജോലികളോ ആണ്.
ചൈനയിലെ വീഡിയോ പ്ലാറ്റ് ഫോമായ ടിക് ടോകിനെ മുതല്‍ വാര്‍ത്തകളും വിവരങ്ങളും ലഭ്യമാക്കുന്ന ടൗത്യോവിനെ വരെ വിപൂലീകരിക്കുന്ന തരത്തില്‍ ആളുകളെ ജോലിയില്‍ പ്രവേശിപ്പിക്കാനാണ് ബൈറ്റ് ഡാന്‍സ് ഉദ്ദേശിക്കുന്നത്. ഇതുവഴി ഇ കൊമേഴ്‌സും ഗെയ്മുകളും ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്നു.
ആഗോളതലത്തില്‍ വര്‍ഷാവസാനമാകുമ്പോഴേക്കും ഒരു ലക്ഷത്തോളം ജീവനക്കാരെ നിയമിക്കുക എന്നതാണ് ബൈറ്റ് ഡാന്‍സിന്റെ ലക്ഷ്യം. ഇതുവഴി ടെക് ഭീമനായ ആലിബാബ ഗ്രൂപ്പിന് തുല്യം ജീവനക്കാര്‍ ബൈറ്റ് ഡാന്‍സിന് കീഴിലുമുണ്ടാകും.
പുതിയ വിപണികള്‍ വിപുലീകരിക്കുന്നതു വഴി അമേരിക്കയിലേയും ചൈനയിലേയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഏകീകരിക്കാനാണ് ബൈറ്റ് ഡാന്‍സ് ശ്രമിക്കുന്നത്.
ഓയോ ഹോട്ടലുകള്‍, സ്യൂം പിസ ഇന്‍ക്, ബ്രാന്‍ഡ്‌ലെസ്സ് ഇന്‍ക് തുടങ്ങിയവയൊക്കെ അടച്ചു പൂട്ടുകയോ ജീവനക്കാരെ പിരിച്ചു വിടുകയോ ചെയ്യുമ്പോഴാണ് ബൈറ്റ് ഡാന്‍സ് വിവിധ മേഖലകളിലേക്ക് ജീവനക്കാരെ വിളിക്കുന്നത്.
കഴിഞ്ഞ ആഴ്ച ആരംഭിച്ച റിക്രൂട്ട്‌മെന്റ് പ്രക്രിയകളുടെ ഭാഗമായി മൗണ്ടന്‍ വ്യൂവിലെ 100ലധികം ഒഴിവുകളിലേക്ക് ആളുകളെ വിളിച്ചിരുന്നു.
കൊവിഡ് കാലത്ത് ആളുകള്‍ വീടുകളിലൊതുങ്ങിയപ്പോള്‍ നിരവധി പേരാണ് ബൈറ്റ് ഡാന്‍സിന്റെ സോഷ്യല്‍ മീഡിയ സൈറ്റുകളിലേക്ക് വരുന്നത്.അതോടെ ഇതിന്റെ ഉപയോഗത്തിലും വലിയ തോതിലുള്ള കുതിച്ചു ചാട്ടമുണ്ടായി. കൊവിഡ് നിയന്ത്രണത്തിലേക്ക് ചൈന തിരിച്ചെത്തിയപ്പോള്‍ പതിനായിരത്തിനടുത്ത് ജീവനക്കാരെ കണ്ടെത്താന്‍ ചൈനയില്‍ ശ്രമിക്കുന്നുണ്ട്.
ചൈനയിലെ ഏറ്റവും വലിയ സാങ്കേതിക സ്ഥാപനങ്ങളിലൊന്നാണ് ബൈറ്റ് ഡാന്‍സ്. ടൗത്യാനോ, ടിക് ടോക് തുടങ്ങിയ ആപ്പുകള്‍ വഴി തന്നെ ബൈറ്റ് ഡാന്‍സിന് മാസം 1.5 ബില്യണിന്റെ അടുത്ത് സ്ഥിരം ഉപയോക്താക്കളുണ്ട്.