കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23 ന് നടക്കും. 27 നാണ് വോട്ടെണ്ണല്‍. അല്‍പ്പ സമയം മുന്‍പാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം പുറത്തുവന്നത്. നാല് സംസ്ഥാനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നാലാം തിയതി ബുധനാഴ്ച വരെ പത്രികാ സമര്‍പ്പണം നടക്കും. സെപ്റ്റംബര്‍ അഞ്ചിന് സൂക്ഷ്മ പരിശോധന. ഏഴാം തിയതിയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.
വട്ടിയൂര്‍കാവ്, അരൂര്‍, എറണാകുളം, കോന്നി, മഞ്ചേശ്വരം, ഉള്‍പ്പെടെ ആറിടത്തേക്ക് ഉപതെരഞ്ഞെടുപ്പ് ഒരുമിച്ച് ഉണ്ടാകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പാലയില്‍ കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി എം.എല്‍.എ ഇല്ലാതായ സാഹചര്യത്തിലാണ് പാലയിലെ ഉപതെരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ വന്നതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞത്.