Pala Bypoll
കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ജോസ് ടോം പുലിക്കുന്നേല്‍; ലീഡില്‍ പിന്നിലായതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ അടിതുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 27, 04:51 am
Friday, 27th September 2019, 10:21 am

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് നേടിയതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ അടിതുടങ്ങി. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ജോസ്.കെ മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന ആരോപണവുമായി പി.ജെ ജോസഫ് രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതായിരുന്നു ഫലം. യു.ഡി.എഫ് മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച ഇടമായിരുന്നു രാമപുരം പഞ്ചായത്ത്. കുറഞ്ഞത് 1500 വോട്ടിന്റെയെങ്കിലും ലീഡ് ഇവിടെ നേടുമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ ഇവിടെ എല്‍.ഡി.എഫ് ലീഡ് നേടുന്നതാണ് കണ്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്ന് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫിന്റെ ലീഡ് 3000 കടന്നു.

WATCH THIS VIDEO: