Advertisement
national news
ജയ്പൂരില്‍ പാക് തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞുകൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 20, 01:52 pm
Wednesday, 20th February 2019, 7:22 pm

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞുകൊന്നു. ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണമുണ്ടായതെന്നാണ് സൂചന.

പാകിസ്ഥാന്‍ പൗരനായ ഷക്കീറുള്ള എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കല്ലേറില്‍ പരിക്കേറ്റ ഇയാളെ ഡോക്ടര്‍മാര്‍ എത്തി ചികിത്സകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also : “ഭാര്യയോട് അങ്ങനെ പറഞ്ഞുകാണും, എന്നാലത് പാർട്ടിയുടെ തീരുമാനമല്ല”: കോടിയേരി ബാലകൃഷ്‌ണൻ

അതേസമയം എന്താണ് കാരണമെന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

സംഭവത്തില്‍ ജയ്പൂര്‍ ജയില്‍ എ.ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പുല്‍വാമ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പാകിസ്താനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പാകിസ്താന്‍ പതാക കത്തിച്ചും കശ്മീരികള്‍ക്ക് നേരെ വിദ്വേഷം പരത്തിയും വിവിധയിടങ്ങളില്‍ അക്രമങ്ങള്‍ നടന്നിരുന്നു.