World News
നോമ്പെടുത്ത് വിമാനം പറത്തരുത്; പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി പാക് എയര്‍ലൈന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 13, 04:32 am
Tuesday, 13th April 2021, 10:02 am

കറാച്ചി: റമദാനില്‍ നോമ്പെടുത്ത് ജോലിക്കെത്തരുതെന്ന് പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ). നോമ്പെടുത്ത് ജോലി ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നത് മുന്നില്‍ കണ്ടു കൊണ്ടാണ് നിര്‍ദേശമെന്നാണ് എയര്‍ലൈന്‍സ് പറയുന്നത്.

‘വിമാനം കൈകാര്യം ചെയ്യുമ്പോള്‍, അതിന്റെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് രണ്ടു പൈലറ്റുമാരും ബോധവാന്മാരാകണം. നോമ്പെടുത്ത് വിമാനം പറത്തുന്ന വേളയില്‍ ഇത് ജോലിയെ മോശമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇതൊരു പരിഗണിക്കേണ്ട വിഷയമാണെന്ന് എയര്‍ലൈന്‍ നോക്കിക്കാണുന്നതിനാല്‍ ജോലിക്കെത്തുന്ന പൈലറ്റുമാര്‍ നോമ്പെടുക്കരുത്,’ എയര്‍ലൈന്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ക്യാബിന്‍ ക്യൂ അംഗങ്ങള്‍ നോമ്പെടുക്കുകയാണെങ്കില്‍ അഡ്മിനിസ്‌ട്രേഷനെ മുന്‍കൂട്ടി അറിയിക്കണം.

ബോയിംഗ് 777, എയര്‍ബസ് 320, എടിആര്‍ എന്നീ വിമാനങ്ങളിലെ ക്യാപ്റ്റന്‍മാര്‍ക്കും ഫസ്റ്റ് ഓഫീസര്‍മാര്‍ക്കും നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാകിസ്താനില്‍ റമദാന്‍ ഏപ്രില്‍ 14 ന് ആരംഭിക്കുമെന്നാണ് കരുതുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pakistan International Airlines Asks crew to refrain from fasting inflight during Ramadan