നേരത്തെ ശ്രീലങ്കയില്‍ നടന്ന എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ജേതാക്കളായിരുന്നു. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 128 റണ്‍സിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഫൈനല്‍ മത്സരത്തിന് പിന്നാലെ ചില വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഏമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ മാത്രമാണ് അണ്‍ ക്യാപ്ഡ് താരങ്ങളെ അയച്ചതെന്നും പാകിസ്ഥാന്‍ അടക്കമുള്ള ടീമുകള്‍ ദേശീയ ടീമിനായി കളിച്ച താരങ്ങളെയാണ് ടൂര്‍ണമെന്റിന് അയച്ചത് എന്നുമായിരുന്നു വിമര്‍ശനമുയര്‍ന്നത്.
ബംഗ്ലാദേശ് എ ടീമില്‍ ദേശീയ ടീമിനായി മൂന്ന് ലോകകപ്പുകളില്‍ കളിച്ച സൗമ്യ സര്‍ക്കാറും അഫ്ഗാനിസ്ഥാന്‍ ടീമില്‍ 35 വയസുള്ള നൂര്‍ അലി സദ്രാനും എമേര്‍ജിങ് ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് വണ്ടി കയറിയിരുന്നു.
പാകിസ്ഥാന്‍ കപ്പടിച്ചത് തെറ്റായ മാര്‍ഗത്തിലൂടെയായിരുന്നുവെന്നും സീനിയര്‍ താരങ്ങളെയാണ് ടൂര്‍ണമെന്റിന് പറഞ്ഞയച്ചതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
ഇപ്പോള്‍ ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് പാകിസ്ഥാന്‍ എ ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസ്. ചെറിയ കുട്ടികളെ അയക്കാന്‍ ഇന്ത്യയോട് ആരും പറഞ്ഞില്ലെന്നായിരുന്നു ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ പറഞ്ഞത്.
‘പാകിസ്ഥാന്‍ ടീം സീനിയര്‍ താരങ്ങളെയാണ് അയച്ചതെന്നും ഞങ്ങള്‍ കൊച്ചുകുട്ടികളെയാണ് എമേര്‍ജിങ് ഏഷ്യാ കപ്പിന് അയച്ചത് എന്നൊക്കെ പലരും പറയുന്നുണ്ട്. കൊച്ചുകുട്ടികളെ ടൂര്‍ണമെന്റിന് അയക്കാന്‍ ഞങ്ങള്‍ അവരോട് (ഇന്ത്യ) ആവശ്യപ്പെട്ടിട്ടില്ല.
ഞങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ച് പരിചയമുണ്ട് എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഞങ്ങള്‍ എത്ര ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചു എന്ന കാര്യം കൂടി പരിശോധിക്കേണ്ടേ? സിയാം (സിയാം അയ്യൂബ്) അഞ്ച് മത്സരമാണ് കളിച്ചത്. ഞാന്‍ ആറ് മത്സരവും.
അവര്‍ ഐ.പി.എല്ലില്‍ (ഇന്ത്യന്‍ താരങ്ങള്‍) 260ഓളം മത്സരങ്ങള്‍ കളിച്ചവരാണ്. അതെന്താ ചെറിയ ടൂര്‍ണമെന്റാണോ. കഴിഞ്ഞ 15 വര്‍ഷമായി നടക്കുന്ന ടൂര്‍ണമെന്റാണത്. ഞങ്ങള്‍ക്ക് എത്ര മത്സരം കളിച്ചുള്ള പരിചയമുണ്ട്, കൂടിപ്പോയാല്‍ 40-45 മത്സരങ്ങളായിരിക്കും,’ ഹാരിസ് പറഞ്ഞു.
ജൂലൈ 23നായിരുന്നു എമേര്‍ജിങ് ഏഷ്യാ കപ്പിലെ ഫൈനല്‍ മത്സരം അരങ്ങേറിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ എ ടീമിനെ 128 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ കിരീടം നിലനിര്‍ത്തിയിരുന്നു.
India ‘A’ fought hard with the bat but fall short in the chase.
ഒടുവില്‍ 40 ഓവറില്‍ 224ന് ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു. സൂഫിയാന്‍ മഖീം മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെഹ്റന്‍ മുംതാസ്, മുഹമ്മദ് വസീം ജൂനിയര്‍, അര്‍ഷാദ് ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മുബാസില്‍ ഖാനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
Content highlight: Pakistan captain Muhammad Haris in the Asia Cup seniority controversy