'അലന്റേയും താഹയുടേയും വാദം കേട്ട ശേഷമേ മാവോയിസ്റ്റുകള്‍ എന്ന് പ്രഖ്യാപിക്കാനാവൂ'; മുഖ്യമന്ത്രിയേയും പി.ജയരാജനേയും തള്ളി പി. മോഹനന്
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത അലനും താഹയും എസ്.എഫ്.ഐയുടെ മറവില്‍ മാവോയിസം പ്രചരിപ്പിച്ചവരാണെന്ന സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ പ്രസ്താവന തള്ളി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്.
അലന് താഹ വിഷയത്തില്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും അലനും താഹയ്ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ജയരാജന് പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും പി. മോഹനന് പറഞ്ഞു.
അവരുടെ ഭാഗം കേട്ടിട്ടേ മാവോയിസ്റ്റുകള്‍ എന്ന് പറയാന്‍ പറ്റൂ. മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടോ എന്ന് പരിശോധിക്കുകയാണ്.
അലനും താഹയും നിരപരാധിത്വം തെളിയിച്ച് പുറത്തുവരാനാണ് ആഗ്രഹം. യു.എ.പി.എയോട് ഇപ്പോഴും താന്‍ എതിരാണെന്നും പി. മോഹനന് പറഞ്ഞു.
യു.എ.പി.എ ചുമത്തുന്നതിനോട് ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്കോ സി.പി.ഐ.എമ്മിനോ യോജിപ്പില്ല. അവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അവരുടെ ഭാഗം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് മുന്പില് ഇപ്പോള്‍ ഒരു സംവിധാനവും ഇല്ല.
ഇവരുടെ കേസില്‍ യു.എ.പി.എ ചുമത്തേണ്ടതില്ല എന്ന് തന്നെയാണ് ഞങ്ങള്‍ പറഞ്ഞത്. ഇവര്‍ മാവോയിസ്റ്റ് ആയാല്‍ തന്നെ യു.എ.പി.എ ചുമത്തേണ്ടതില്ല. നിയമാനുസൃതമായി ഇവിടെ ഉണ്ടാക്കിയ സംവിധാനം ഉണ്ട്. സൂക്ഷ്മ പരിശോധനാ സംവിധാനം.അതിന് മുന്‍പിലേക്ക് വന്നാല്‍ മാത്രമേ ഇതില്‍ പ്രോസിക്യൂഷന് അനുമതിയുള്ളൂ. അതിന് മുന്പില് വന്നാല്‍ കഴിഞ്ഞ കാലത്ത് സ്വീകരിച്ചപോലുള്ള നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്”, പി. മോഹനനന്‍ പറഞ്ഞു.
തുടക്കം മുതല്‍ അലനും താഹയ്ക്കും അനുകൂലമായ നിലപാടായിരുന്നു കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരിച്ചത്. എന്നാല്‍ ഇരുവരും മാവോയിസ്റ്റുകളാണെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിടക്കം സ്വീകരിച്ചത്.
അലനും താഹയും സി.പി.ഐ.എമ്മിന്റേയും എസ്.എഫ്.ഐയുടെയും മറ ഉപയോഗിച്ചുകൊണ്ട് മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തിയെന്നാണ് തങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയതെന്നും ഇരുവര്‍ക്കുമെതിരെ എന്‍.ഐ.എ കേസെടുത്തത് വെറുതെയല്ലെന്നും ജയരാജന് പറഞ്ഞിരുന്നു. ജയരാജന്റെ പ്രസ്താവനക്കെതിരെ അലന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.
അലനും കുടുംബവും സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും ആ രാഷ്ട്രീയ ജീവിതത്തിന് ജയരാജന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അലന്റെ അമ്മ സബിത പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഇതിന് പിന്നാലെ അലന് ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിച്ച് ജയരാജന് രംഗത്തെത്തുകയായിരുന്നു.
ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് അലന്റെ മുറിയില്‍ താമസിച്ചിരുന്നതായും ജമാഅത്ത് ഇസ്ലാമി സംഘടനയുമായി ചേര്‍ന്ന് സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറം വേദി രൂപീകരിക്കാന്‍ ശ്രമിച്ചെന്നും ജയരാജന് ആരോപിച്ചിരുന്നു. അലന്റെ അമ്മ വായിച്ചറിയുവാന്‍ എന്ന തലവാചകത്തോടെയായിരുന്നു ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.
കഴിഞ്ഞ തവണ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കവേ തങ്ങളെ മാവോയിസ്റ്റുകളെന്ന് വിളിക്കാന്‍ എന്ത് തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിലുള്ളതെന്ന് അലനും താഹയും ചോദിച്ചിരുന്നു. സി.പി.ഐ.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ