ഹൈദരബാദ്: അസദുദ്ദിന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം തമിഴ്‌നാട്ടില്‍ 25 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉവൈസി തിങ്കളാഴ്ച തമിഴ്നാട്ടിലെ പാര്‍ട്ടി ഭാരവാഹികളുമായി ഹൈദരാബാദില്‍വെച്ച് ചര്‍ച്ച നടത്തുന്നുമെന്നും തെരഞ്ഞെടുപ്പ് പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ പാര്‍ട്ടി ജനുവരിയില്‍ തൃച്ചിയിലും ചെന്നൈയിലും സമ്മേളനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം, വരാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ താന്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. എവിടെ മത്സരിക്കുമെന്ന് പിന്നീട് അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, എല്ലാ മുസ്ലിം പാര്‍ട്ടികളെയും ഒന്നിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഉവൈസി പദ്ധതിയിടുന്നതെന്നും മക്കള്‍ നീതി മയ്യവുമായും മറ്റ് ചെറിയ കക്ഷികളുമായും സഖ്യമുണ്ടാക്കാന്‍ ആലോചനയുണ്ടെന്നുമാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബീഹാര്‍ തെരഞ്ഞടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 20 സീറ്റുകളില്‍ 5 സീറ്റുകളില്‍ എ.ഐ.എം.ഐ.എം വിജയിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഉവൈസി സൂചിപ്പിച്ചിരുന്നു.
ഉവൈസിയും കമല്‍ ഹാസനും കൈകോര്‍ത്താല്‍ തമിഴ്‌നാട്ടില്‍ സ്ഥിതിമെച്ചപ്പെടുത്താന്‍ ശ്രമം നടത്തുന്ന ബി.ജെ.പിക്ക് കനത്ത പ്രഹരമാവും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക