Entertainment
കാതോട് കാതോരം തൊട്ട് എനിക്കൊപ്പം എ.ആർ റഹ്മാനുണ്ട്, അന്നേ ഒരു കാര്യം ഉറപ്പായിരുന്നു: ഔസേപ്പച്ചൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 05, 09:00 am
Monday, 5th August 2024, 2:30 pm

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. കാതോട് കാതോരം എന്ന ചിത്രത്തിലൂടെ തന്റെ കരിയർ തുടങ്ങിയ ഔസേപ്പച്ചൻ നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

ജോൺസൺ മാസ്റ്റർ, കണ്ണൂർ രാജൻ, ശ്യാം തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പവും ഇന്ന് ഇന്നത്തെ സുഷിൻ ശ്യാം, ദീപക് ദേവ് , ഷാൻ റഹ്മാൻ തുടങ്ങിയവരോടൊപ്പവും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന സംഗീത സംവിധായകനാണ് അദ്ദേഹം. തൊണ്ണൂറുകളിലും രണ്ടായിരത്തിലും ഒരുപോലെ ഗാനങ്ങൾ ഒരുക്കിയ അദ്ദേഹം തനിക്കൊപ്പം വർക്ക് ചെയ്ത എ.ആർ.റഹ്മാൻ , ഹരീസ് ജയരാജിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ്.

കാതോട് കാതോരം സിനിമ തൊട്ട് എ.ആർ. റഹ്മാൻ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും റഹ്മാൻ ഒരു സംഗീത സംവിധയകാൻ ആകുമെന്ന് ആൻ തന്നെ അറിയാമായിരുന്നുവെന്നും ഔസേപ്പച്ചൻ പറയുന്നു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാതോട് കാതോരം സിനിമ തൊട്ട് എനിക്കൊപ്പം ഓർക്കെസ്ട്രേഷനിലുണ്ടായിരുന്ന ആളായിരുന്നു ദിലീപ് എന്ന എ.ആർ. റഹ്‌മാൻ. എന്റെ ശിഷ്യനല്ല, അസോസിയേറ്റായിട്ടാണ് പ്രവർത്തിച്ചിരുന്നത്. തികഞ്ഞൊരു സംഗീതാസ്വാദനകനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ, ഭാവിയിൽ അദ്ദേഹം സംഗീത സംവിധായകനാവുമെന്ന് എനിക്കുറപ്പായിരുന്നു.

എന്റെ അസിസ്റ്റന്റായിരുന്നു വിദ്യാസാഗർ. ഓർക്കെസ്ട്ര കണ്ടക്ട് ചെയ്യുന്നത് അദ്ദേഹമായിരുന്നു. 40 പടങ്ങളിൽ എനിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഹാരിസ് ജയരാജും എൻ്റെ ശിഷ്യനായിരുന്നു. പിന്നീടാണ് ഗോപി സുന്ദർ വന്നത്.

എൻ്റെ കൂടെ ഹാർമോണിയം പെട്ടിയുമെടുത്ത് നടന്നുകൊണ്ട് പത്തുപതിനാറ് വയസ്സിൽ തുടങ്ങിയതാണ് ഗോപിയുടെ സംഗീതയാത്ര. കുറേനാൾ കൂടെനിന്ന് എല്ലാം കണ്ടുപഠിച്ചശേഷം അവനും ഒറ്റയ്ക്ക് സംഗീതം ചെയ്തു തുടങ്ങി,’ഔസേപ്പച്ചൻ പറയുന്നു.

 

Content Highlight: Ouseppachan Talk About A.R.Rahman