Malayalam Cinema
ബാബു നമ്പൂതിരി പ്രധാന വേഷത്തില്‍ എത്തുന്ന 'ഒറ്റമരം', പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 17, 12:06 pm
Tuesday, 17th October 2023, 5:36 pm

ബിനോയ് വേളൂര്‍ സംവിധാനം ചെയ്യുന്ന ‘ഒറ്റമരം’ എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ സംവിധായകന്‍ ജോഷി മാത്യു റിലീസ് ചെയ്തു. സൂര്യ ഇവന്റ് ടീമിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

നമുക്ക് പരിചിതമായ കുടുംബ ബന്ധങ്ങളുടെ കഥയാണ് ഒറ്റമരം പറയുന്നത്. ഒരു ഫീല്‍ ഗുഡ് ചിത്രമായി ഒരുങ്ങുന്ന ഒറ്റമരം മോസ്‌കോ കവല എന്ന ചിത്രത്തിനു ശേഷം ബിനോയ് വേളൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്.

സൂര്യ ഇവന്റ് ടീം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍.എ. സക്കറിയയാണ്.

ബാബു നമ്പൂതിരി, കൈലാഷ്, നീന കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഗായത്രി, സുനില്‍.എ. സക്കറിയ, പി ആര്‍ ഹരിലാല്‍, മുന്‍ഷി രഞ്ജിത്ത്, കൃഷ്ണപ്രഭ, അഞ്ജന അപ്പുകുട്ടന്‍, സുരേഷ് കുറുപ്പ് , ലക്ഷ്മി സുരേഷ്, കോട്ടയം പുരുഷന്‍, സോമു മാത്യു, ഡോക്ടര്‍ അനീസ് മുസ്തഫ, ഡോക്ടര്‍ ജീമോള്‍, മനോജ് തിരുമംഗലം, സിങ്കല്‍ തന്മയ, മഹേഷ് ആര്‍ കണ്ണന്‍ , മാസ്റ്റര്‍ മര്‍ഫി, കുമാരി ദേവിക എന്നിവരും അഭിനയിക്കുന്നു.

പിന്നണി പ്രവര്‍ത്തകര്‍ : ക്യാമറ രാജേഷ് പീറ്റര്‍, ചീഫ് അസോസിയേറ്റ് വിനോജ് നാരായണന്‍, എഡിറ്റര്‍ സോബി എഡിറ്റ് ലൈന്‍, മ്യൂസിക് & ഒറിജിനല്‍ സ്‌കോര്‍ വിശ്വജിത് സി ടി, സൗണ്ട് ഡിസൈന്‍ ആനന്ദ് ബാബു,

ലിറിക്സ് നിധിഷ് നടേരിയും വിനു ശ്രീലകവും, കളറിസ്റ്റ് മുത്തുരാജ്, ആര്‍ട്ട് ലക്ഷ്മണ്‍ മാലം, വസ്ത്രാലങ്കാരം നിയാസ് പാരി, മേക്കപ്പ് രാജേഷ് ജയന്‍, സ്റ്റില്‍സ് മുകേഷ് ചമ്പക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി മയനൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സുരേഷ് കുന്നേപ്പറമ്പില്‍, ലൊക്കേഷന്‍ മാനേജര്‍ റോയ് വര്‍ഗീസ്, പി.ആര്‍.ഓ ഹസീന ഹസി.

Content Highlight: Ottamaram Movie Poster Released