ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. കൊവിഡ് പ്രതിരോധം, രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ എന്നിവയില്‍ ഒന്നിച്ച് നിന്ന് സര്‍ക്കാരിനെ ആക്രമിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അടുത്ത ആഴ്ച ഓണ്‍ലൈനായി പ്രതിപക്ഷം യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികളാണ് യോഗം ചേരുന്നത്.
കൊവിഡിന് ശേഷം മേയ് 22 ന് പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നിരുന്നു. അടുത്ത യോഗം ആഗസ്റ്റിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക