ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീരാമനുമായി താരതമ്യം ചെയ്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിനെതിരെ കോണ്‍ഗ്രസ്.
മോദിയെ പറഞ്ഞുപതപ്പിക്കുന്ന നീക്കമാണിതെന്നും ശ്രീരാമനെ ഒരു മനുഷ്യനുമായും തുലനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഒരു മനുഷ്യനെ ഒരു ദൈവവുമായി താരതമ്യപ്പെടുത്തുന്ന മുഖസ്തുതിയുടെ അങ്ങേയറ്റമാണെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്ത് പറഞ്ഞു.
” നിങ്ങളുടെ നേതാവിനെ പ്രശംസിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാല്‍ ഒരു മനുഷ്യന് തുല്യമായി പ്രതിഷ്ഠിച്ച് നമ്മുടെ ദൈവങ്ങളെ തരംതാഴ്ത്തുന്നത് ശരിയല്ല,” ഹരീഷ് റാവത്ത് പറഞ്ഞു.
ത്രിവേദ്ര സിംഗ് റാവത്ത് രാജിവെച്ചതിന് പിന്നാലെയാണ് തിരാത് സിംഗ് റാവത്തിനെ ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയായതിന് പിന്നാലെ
‘നേത്ര കുംഭ്’ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ശ്രീരാമനുമായി മോദിയെ താരതമ്യം ചെയ്ത് തിരാത് സിംഗ് സംസാരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക