വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി?; നേമത്ത് മത്സരിക്കാന്‍ തയ്യാറെന്ന് ഹൈക്കമാന്റിനെ അറിയിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നേമത്ത് മത്സരിക്കാനുള്ള സന്നദ്ധത ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന.
നിലവില്‍ കേരളത്തില്‍ ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. വി. ശിവന്‍കുട്ടിയാണ് നേമത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കുമ്മനം രാജശേഖരനായിരിക്കും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
നേമത്ത് മത്സരിക്കുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ സിറ്റിംഗ് സീറ്റായ പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മന്‍ മത്സരിച്ചേക്കും.
ഉമ്മന്‍ചാണ്ടി നേമത്തിലേക്ക് വരുന്നതോടെ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരിക്കും മണ്ഡലത്തില്‍ നടക്കുക.
ബിജെപിക്കെതിരായ പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി ശക്തി പകരാന്‍ ഉമ്മന്‍ ചാണ്ടിയോ കെ.മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം , വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാന ല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
VIDEO
Content Highlight: Oommen Chandy Nemam Report Kerala Election 2021