national news
'ബ്രാഹ്മണനും ക്ഷത്രിയനും ജാതിപ്പേര് വിളിച്ചാല്‍ മോശം തോന്നില്ല; ശ്രൂദന് മാത്രമാണ് പ്രശ്‌നം'; അധിക്ഷേപിച്ച് ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 14, 09:18 am
Monday, 14th December 2020, 2:48 pm

ഭോപ്പാല്‍: വീണ്ടും വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി പ്രഗ്യ സിംഗ് ഠാക്കൂര്‍. ‘ധര്‍മ്മ ശാസ്ത്ര’ത്തെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് ‘ശ്രൂദര്‍’ എന്ന് വിളിക്കുമ്പോള്‍ മോശമായി തോന്നുന്നതെന്നാണ് പ്രഗ്യ പറഞ്ഞത്.

” ഒരു ക്ഷത്രിയനെ നാം ക്ഷത്രിയന്‍ എന്നുവിളിച്ചാല്‍ മോശമായി തോന്നില്ല. ഒരു ബ്രാഹ്മണനെ നാം ബ്രാഹ്മണന്‍ എന്ന് വിളിച്ചാല്‍ മോശമായി തോന്നില്ല. ഒരു വൈശ്യനെ നാം വൈശ്യന്‍ എന്ന് വിളിച്ചാല്‍ മോശമായി തോന്നില്ല. എന്നാല്‍ ഒരു ശൂദ്രനെ നാം ശൂദ്രന്‍ എന്ന് വിളിച്ചാല്‍ മോശം തോന്നുന്നു , എന്താണ് കാരണം? കാരണം അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നില്ല എന്നാണ്” എന്നാണ് പ്രഗ്യയുടെ വാദം.

ഇതാദ്യമായല്ല പ്രഗ്യ ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തുന്നത്. നാഥുറാം ഗോഡ്സെയെ പ്രഗ്യ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചത് നേരത്തെ വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

2008 സെപ്റ്റംബര്‍ 29 ന് മഹാരാഷ്ട്രയിലെ മലേഗാവ് പട്ടണത്തിന് സമീപം നടന്ന സ്ഫോടനത്തിലെ പ്രതിയാണ് പ്രഗ്യ സിംഗ് ഠാക്കൂര്‍.

നേരത്തെ മമത ബാനര്‍ജിക്കെതിരെ പ്രഗ്യ രംഗത്തുവന്നിരുന്നു. പശ്ചിമബംഗാളില്‍ മമതയുടെ ഭരണം അവസാനിക്കാന്‍ പോവുകയാണെന്നും അടുത്ത തെരഞ്ഞെടുപ്പോടെ ബംഗാള്‍ ഒരു ഹിന്ദുത്വ സംസ്ഥാനമാകുമെന്നുമാണ് അവര്‍ അവകാശപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: