Entertainment news
ഒരു പ്രമോദ് പപ്പനിക് അപ്രോച്ചില്‍ 'ബോചെ'യുടെ ഓണപ്പാട്ട് വീഡിയോ; നിര്‍മ്മാണം ഗുഡ്‌വില്‍ സിനിമാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 16, 04:13 am
Monday, 16th August 2021, 9:43 am

കൊച്ചി: പ്രമോദ് പപ്പന്‍ കൂട്ട്‌കെട്ട് സംവിധാനം ചെയ്ത പുതിയ ഓണപ്പാട്ട് പുറത്തുവിട്ടു. വ്യവസായി ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച ഓണപ്പാട്ട് നിര്‍മ്മിച്ചിരിക്കുന്നത് ഗുഡ്‌വില്‍ സിനിമാസിന്റെ ബാനറില്‍ ജോബി ജോര്‍ജാണ്.

ഒരു ‘പ്രമോദ് പപ്പനിക് അപ്രോച്ച്’ ആയി ഒരുക്കിയിരിക്കുന്ന വീഡിയോയില്‍ കറുത്ത വസ്ത്രം ധരിച്ചാണ് ബോബി എത്തുന്നത്. ഗാനത്തിന് അനുസരിച്ച് നൃത്തവും ആയോധന മുറകളും ബോബി ചെമ്മണ്ണൂര്‍ ചെയ്യുന്നുണ്ട്.

‘ഓണക്കാലം ഓമനക്കാലം’ എന്നാണ് വീഡിയോയുടെ പേര്. കര്‍ക്കിടകം കഴിഞ്ഞാല്‍ പിന്നെ നല്ലൊരു ഓണക്കാലം വരും എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ബോബി ചെമ്മണ്ണൂര്‍ അഭിനയിക്കുന്നത്.

നേരത്തെ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ‘മമ്മൂക്ക കലാഭൈരവന്‍’ എന്ന പേരില്‍ പ്രമോദ് പപ്പന്‍ വീഡിയോ ചെയ്തിരുന്നു. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിട്ടുള്ള ഈ ഗാനം് എം.ഡി രാജേന്ദ്രനാണ് രചിച്ചത്.

ഇതിനിടെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ തസ്‌കരവീരന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന് പ്രമോദ് പപ്പന്‍ പറഞ്ഞിരുന്നു.

നേരത്തെ മമ്മൂട്ടിയെ നായകനാക്കി വജ്രം എന്ന സിനിമയും പ്രമോദ് പപ്പന്‍ ടീം ഒരുക്കിയിരുന്നു. എബ്രഹാം & ലിങ്കണ്‍, ബ്ലാക്ക് സ്റ്റാല്ലിയണ്‍, ബാങ്കോക്ക് സമ്മര്‍, മുസാഫിര്‍ തുടങ്ങിയ സിനിമകളാണ് ഈ കൂട്ട്കെട്ടില്‍ ഒരുങ്ങിയ മറ്റുചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Onampattu video of ‘Boche’ on a Pramod Pappanik Approach; Produced by Goodwill Cinemas Bobby Chemmanur