ഒഡിഷ: അനാചരത്തിന്റെ പേരിൽ വയോധികയുടെ മരണാനന്തര ക്രിയകള്‍ ചെയ്യാന്‍ വിസമ്മതിച്ച് ബന്ധുക്കൾ. ഒടുവില്‍ ക്രിയകള്‍ ചെയ്യാന്‍ മുന്നോട്ട് വന്നത് എം.എല്‍.എ ആയ രമേശ് പട്ടുവ. ഒഡീഷയിലെ ബിജു ജനദാതള്‍ എം.എല്‍.എ ആണ് പട്ടുവ.
വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നം ഉണ്ടായിരുന്ന ഇവർ ഭിക്ഷ എടുത്താണ് കഴിഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ സഹോദരനൊപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ഇയാള്‍ക്ക് മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുമായിരുന്നില്ല.
ആചാരങ്ങളും വിശ്വാസങ്ങളും ഭയന്ന് ബന്ധുക്കളോ, താഴ്ന്ന ജാതിയിലായതിനാല്‍ പ്രദേശത്ത് ഉള്ളവരോ വയോധികയുടെ മരണാനന്തര ക്രിയകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് കര്‍മ്മങ്ങള്‍ ചെയ്യാന്‍ രമേശ് പട്ടുവ മുന്നോട്ട് വന്നത്. ശനിയാഴ്ച തന്റെ മകനോടൊപ്പം എം.എല്‍.എ വയോധികയുടെ മരണാനന്തര ക്രിയകള്‍ ചെയ്തു.
“”ഗ്രാമത്തിലെ നിയമ പ്രകാരം, മറ്റു ജാതിയിലുള്ള ഒരാളുടെ മൃതദേഹം സ്പര്‍ശിച്ചാല്‍ സ്വജാതിയില്‍ നിന്ന് അവര്‍ പുറന്തള്ളപ്പെടും. അതുകൊണ്ടാണ് ഞാന്‍ എന്റെ മകനേയും മരുമകനേയും കര്‍മ്മങ്ങള്‍ ചെയ്യാന്‍ അയച്ചത്”” രമേശ് എ.എന്‍.ഐ ന്യൂസിനോട് പ്രതികരിച്ചു.
കര്‍മ്മങ്ങള്‍ക്ക് ശേഷം വയോധിയകയുടെ മൃതശരീരം മറവ് ചെയ്യാനും എം.എല്‍.എ മുന്നില്‍ നിന്നു.
ജാതീയമായ വിവേചനങ്ങള്‍ വളരെ ശക്തമായി നിലനില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് ഒഡീഷ. ഝാര്‍സുഗധ ജില്ലയിലെ വയോധികയുടെ എം.എല്‍.എ സംബാല്‍പൂര്‍ ജില്ലയില്‍ നിന്നും ഉള്ള ആളാണെന്നും പ്രത്യേകതയാണ്.