[]ലണ്ടന്‍: അമേരിക്കയുടെ ചാര സംഘടനയായ ##എന്‍.എസ്.എ ഒരു ദിവസം ശേഖരിക്കുന്നത് പത്ത് ലക്ഷം മെസേജുകള്‍. ലോകത്താകമാനം എന്‍.എസ്.എ ജനങ്ങളുടെ സംഭാഷണങ്ങള്‍ ശേഖരിക്കുന്നതിന്റെ ശരാശരി കണക്കാണിത്.
എന്‍.എസ്.എയുടെ നിരീക്ഷണത്തെ കുറിച്ച് വെളിപ്പെടുത്തിയ മുന്‍ ഉദ്യോഗസ്ഥന്‍ ##എഡ്വേര്‍ഡ് സ്‌നോഡന്റെ ഫയലില്‍ നിന്നാണ് പുതിയ വിവരം ലഭിച്ചിരിക്കുന്നത്.
ഉപയോക്താക്കളുടെ സ്ഥലം, കോണ്‍ടാക്ട് നെറ്റ്‌വര്‍ക്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയും എന്‍.എസ്.എ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഗാര്‍ഡിയന്‍ പത്രവും ചാനല്‍ 4 ന്യൂസും വെളിപ്പെടുത്തുന്നത്.
പുതിയ ആരോപണത്തോട് എന്‍.എസ്.എ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്‍.എസ്.യുടെ നിരീക്ഷണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വിശദീകരിക്കാനിരിക്കേയാണ് പുതിയ വെളിപ്പെടുത്തല്‍.
എന്‍.എസ്.എയുടെ നിരീക്ഷണത്തില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചാണ് ഒബാമ വിശദീകരിക്കാനിരിക്കുന്നത്.