ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മേഘാലയയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. നിലവിലെ ഭരണകക്ഷിയായ എന്‍.പി.പിക്ക് 25 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പി മൂന്ന് സീറ്റ് മാത്രമാണ് നേടിയത്.
60 നിയമസഭാ മണ്ഡലമുള്ള മേഘാലയയില്‍ 31 സീറ്റ് വേണം ആര്‍ക്കെങ്കിലും അധികാരത്തിലെത്താന്‍. എന്‍.പി.പിക്ക് 25 ഉം ബി.ജെ.പിയുടെ മൂന്ന് സീറ്റും ഉള്‍പ്പെടെ സഖ്യമുണ്ടാക്കിയാലും 28 സീറ്റിലെത്താനെ കഴിയുകയുള്ളു.
തെരഞ്ഞെടുപ്പിന് മുമ്പ് എന്‍.പി.പിയുമായി സഖ്യത്തിലായിരുന്ന ബി.ജെ.പി പിന്നീട് മുഴുവന്‍ സീറ്റിലും മത്സരിക്കുകയായിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നതോടെ ബി.ജെ.പി മൂന്ന് സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ തവണത്തെ അത്രപോലും വോട്ട് ശതമാനത്തിലെത്താനും ബി.ജെ.പിക്ക് കഴിഞ്ഞില്ല.
അതിനിടെ, ബി.ജെ.പിയെ ഒപ്പം ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണ് എന്‍.പി.പി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
BJP leading in Tripura and Nagaland; NDA (led by NPP) leading in Meghalaya.
BJP owns the Northeast. pic.twitter.com/empJ1H1VZ9
— Tarun Raju (@btarunr) March 2, 2023