Karnataka
നിങ്ങള്‍ കൂട്ടിലിട്ട് വളര്‍ത്തിയ തത്തയല്ല ഞാന്‍; സിദ്ധരാമയ്യയോട് കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 24, 01:38 pm
Tuesday, 24th September 2019, 7:08 pm

ബെംഗളൂരു: സഖ്യസര്‍ക്കാര്‍ താഴെ വീണശേഷം കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് പോര് മുറുകുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി വീണ്ടും രംഗത്തെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിദ്ധരാമയ്യ വളര്‍ത്തിയ തത്തയല്ല താനെന്നും തന്നെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസിന്റെ നാടകത്തെ കുറിച്ച് താന്‍ ബോധവാനായിരുന്നെന്നും മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് സിദ്ധരാമയ്യ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.

മാണ്ഡ്യ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് കാരണം കോണ്‍ഗ്രസ് ദേശീയ നേതൃത്വമല്ലെന്നും സിദ്ധരാമയ്യ പാര്‍ട്ടിയെ നയിച്ചതിനാലാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് വ്യക്തമാണ്. മൈസൂരില്‍ തോറ്റതിന് സിദ്ധരാമയ്യ മാത്രമാണ് കാരണം. ഞങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി ആത്മാര്‍ത്ഥമായി പണിയെടുത്തു. അത് ഞങ്ങള്‍ക്ക് തിരിച്ച് ലഭിച്ചില്ല.’- കുമാരസ്വാമി പറഞ്ഞു.

അതേസമയം കുമാരസ്വാമി ആലോചിക്കാതെ എന്തൊക്കേയോ പുലമ്പുകയാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

WATCH THIS VIDEO: