Kerala
എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 19, 11:08 am
Wednesday, 19th September 2018, 4:38 pm

തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കോടതിയുടെ സ്‌പെഷ്യല്‍ ട്രിബ്യൂണലില്‍ എം.എല്‍.എയും കൂട്ടരും അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.


ALSO READ: അറസ്റ്റിലായ ആക്ടിവിസ്റ്റുകളെ നിരുപാധികം വിട്ടയക്കുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പിമാര്‍


എസ്. രാജേന്ദ്രനെ ഒന്നാം പ്രതിയും, തഹസീല്‍ദാരെ രണ്ടാം പ്രതിയും ആക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മൂന്നാര്‍ ട്രിബ്യൂണലിലേക്കാണ് എം.എല്‍.എ രാജേന്ദ്രനും സംഘവും അതിക്രമിച്ച് കയറിയത്. തഹസീല്‍ദാര്‍ പി.കെ ഷാജി ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മൂന്നാര്‍ ആര്‍ട്ട്‌സ് കോളേജ് ആഗസ്റ്റ് 14നുണ്ടായ മലയിടിച്ചിലില്‍ തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ട്രിബ്യൂണലില്‍ ബദല്‍ സൗകര്യങ്ങള്‍ ഒരുക്കണം എന്ന ആവശ്യപ്പെട്ട് കൊണ്ടാണ് എം.എല്‍.എ എത്തിയത്.

ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഒരാളെ എം.എല്‍ എ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. എന്നാല്‍ താന്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ല എന്ന് പറഞ്ഞ എം.എല്‍.എ ആരോപണം നിഷേധിച്ചു.


ALSO READ: ജെ.എന്‍.യുവില്‍ എസ്.എഫ്.ഐ നേതാവ് നിതീഷ് നാരായണനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്


കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ എം.എല്‍.എ ആണ്് എസ്.രാജേന്ദ്രന്‍. സി.പി.ഐ.എമ്മിന്റെ മറയൂര്‍ ജില്ലാ കമ്മറ്റി അംഗവുമാണ്.