Kerala News
ആദ്യം മികച്ച പാര്‍ലമെന്റേറിയനെന്ന പുരസ്‌കാരം; ഇപ്പോള്‍ ലോക്മത് അവാര്‍ഡ് ജൂറി അംഗമായി എന്‍.കെ പ്രേമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 19, 03:03 pm
Tuesday, 19th November 2019, 8:33 pm

ഈ വര്‍ഷത്തെ മികച്ച പാര്‍ലമെന്റ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള ലോക്മത് അവാര്‍ഡ് ജൂറി അംഗമായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ തെരഞ്ഞെടുത്തു. ലോക്മത് ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡിന്റെ പ്രഥമ അവാര്‍ഡ് നേടിയത് എന്‍.കെ പ്രേമചന്ദ്രനായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശരദ്പവാറാണ് ജൂറി കമ്മറ്റിയുടെ ചെയര്‍മാന്‍. ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് സി.കശ്യപാണ് സഹചെയര്‍മാന്‍. ലോക്മത് അവാര്‍ഡിന് ഒരു പാര്‍ലമെന്റ് അംഗത്തെ ഒരു തവണ മാത്രമേ അവാര്‍ഡിനായി പരിഗണിക്കുകയുള്ളൂ.

പാര്‍ലമെന്റിലെ മികച്ച പ്രകടനവും ഇതര മേഖലയിലെ മികവും കണക്കിലെടുകത്താണ് എന്‍.കെ പ്രേമചന്ദ്രനെ ജൂറി അംഗമായി തെരഞ്ഞെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ