Entertainment
'എനിക്ക് ഏറ്റവും സ്‌പെഷ്യലായ സിനിമ..' തന്റെ പ്രിയ മലയാള ചിത്രത്തെ കുറിച്ച് നിത്യ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 18, 09:31 am
Friday, 18th October 2024, 3:01 pm

താന്‍ എന്നെങ്കിലും സ്വന്തം സിനിമ കണ്ട് അതിന്റെ ഭാഗമായതില്‍ വളരെ അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഉസ്താദ് ഹോട്ടലാണെന്ന് പറയുകയാണ് നിത്യ മേനോന്‍. താന്‍ വളരെ നന്നായി ചെയ്ത ഒരു സിനിമയായിരുന്നു അതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു.

തനിക്ക് ഏറ്റവും സ്‌പെഷ്യലായ ഒരു സിനിമയാണ് ഉസ്താദ് ഹോട്ടലെന്നും തിലകന്‍ സാറിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് വളരെ സ്‌പെഷ്യലായി തോന്നുന്നെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. റേഡിയോ സിറ്റി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ എന്റെ ഏതെങ്കിലും ഒരു പടം കണ്ട് ആദ്യമായി എനിക്ക് ഒരു സിനിമയുടെ ഭാഗമായതില്‍ വളരെ അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഉസ്താദ് ഹോട്ടലാണ്. ഞാന്‍ വളരെ നന്നായി ചെയ്ത ഒരു സിനിമയായിരുന്നു ഉസ്താദ് ഹോട്ടലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും സ്‌പെഷ്യലായ ഒരു സിനിമയാണ് അത്. ആ പടത്തില്‍ എന്റെ പോഷന്‍സ് ഷൂട്ട് ചെയ്തത് കൊച്ചിയിലും കോഴിക്കോടുമൊക്കെ ആയിട്ടായിരുന്നു. സത്യത്തില്‍ അന്നാണ് ഞാന്‍ ആദ്യമായി കോഴിക്കോട് പോകുന്നത്.

എനിക്ക് അതിന് മുമ്പ് ഒരു സിനിമയിലും പഴയ ലെജന്റ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അധികം അവസരങ്ങള്‍ കിട്ടിയിരുന്നില്ല. അതിനാല്‍ ഉസ്താദ് ഹോട്ടലില്‍ തിലകന്‍ സാറിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് വളരെ സ്‌പെഷ്യലായി തോന്നുന്നുണ്ട്.

പിന്നെ തിരുചിത്രമ്പലം സിനിമയില്‍ ഭാരതിരാജ സാറിന്റെ കൂടെ അഭിനയിച്ചിരുന്നു. അതിന് സാധിച്ചതും ഇതുപോലെ എന്റെ വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അവരെ പോലെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് കുറഞ്ഞ അവസരമേ ലഭിച്ചിട്ടുള്ളൂ,’ നിത്യ മേനോന്‍ പറഞ്ഞു.


Content Highlight: Nithya Menon Talks About His Fav Malayalam Movie