ആ ലവ് സ്‌റ്റോറിയില്‍ നീയെന്ത് തേങ്ങയാണ് ചെയ്തതെന്ന് ആളുകള്‍ ചോദിക്കുമോയെന്നാണ് എന്റെ ചിന്ത: നിഖില വിമല്‍
Entertainment
ആ ലവ് സ്‌റ്റോറിയില്‍ നീയെന്ത് തേങ്ങയാണ് ചെയ്തതെന്ന് ആളുകള്‍ ചോദിക്കുമോയെന്നാണ് എന്റെ ചിന്ത: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th September 2024, 7:32 pm

ബിജു മേനോനെ നായകനാക്കി വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കഥ ഇന്നുവരെ’. ഒരു പ്രണയചിത്രമായാണ് ഇത് ഒരുങ്ങുന്നത്. സിനിമയില്‍ നിഖില വിമലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ കഥ ഇന്നുവരെ എന്ന സിനിമയെ കുറിച്ച് പറയുകയാണ് നിഖില. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഈ സിനിമയെ പറ്റി പറയുമ്പോള്‍ ഒരു ലവ് സ്‌റ്റോറി ആണെന്ന് എല്ലാ ഇന്റര്‍വ്യൂവിലും പറയുന്നുണ്ട്. അതില്‍ നീ എന്ത് തേങ്ങയാണ് ചെയ്തതെന്ന് ആളുകള്‍ ചോദിക്കുമോയെന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് (ചിരി). അതേ എനിക്കുമൊരു ലവ് സ്‌റ്റോറിയുണ്ട്.

ഈ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് ഉമയെന്നാണ്. ഒരുപാട് ഡീറ്റിയെല്‍സ് പറയാന്‍ വിഷ്ണുവേട്ടന്‍ സമ്മതിക്കില്ല. പിന്നെ എന്തിനാണ് അദ്ദേഹം എന്നെ പ്രൊമോഷന് കൊണ്ടുവന്നതെന്ന് എനിക്ക് അറിയില്ല. എന്നോട് വരാന്‍ മാത്രമാണ് പറഞ്ഞത്.

സിനിമ റിലീസ് ചെയ്യുന്നത് സെപ്റ്റംബര്‍ 20നാണെന്ന് പറഞ്ഞു കൊണ്ടിരിക്കണം. അതിന് വേണ്ടി മാത്രമാണ് എന്നെ പ്രൊമോഷന് കൊണ്ടുവന്നത് (ചിരി). ഒരുപാട് ആര്‍ട്ടിസ്റ്റുകളുള്ള സിനിമയാണ് ഇത്. പ്രോപ്പര്‍ ലവ് സ്റ്റോറിയെ കുറിച്ച് പറയുന്ന കഥയാണ് ഈ സിനിമയുടേത്.

പിന്നെ വിഷ്ണുവേട്ടന്‍ ഇന്നലെ മുതല്‍ എല്ലാ അഭിമുഖങ്ങളിലും പറയുന്ന ഒരു കാര്യമുണ്ട്. നാല് ടെറൈനില്‍ ഷൂട്ട് ചെയ്ത സിനിമയാണ് ഇതെന്നതായിരുന്നു ആ കാര്യം (ചിരി). നാല് ജോഗ്രഫിക്കല്‍ ടെറൈനിലാണ് സിനിമ ഷൂട്ട് ചെയ്തത്,’ നിഖില വിമല്‍ പറഞ്ഞു.

കഥ ഇന്നുവരെ എന്ന സിനിമയില്‍ നായികയായി എത്തുന്നത് പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ്. ആദ്യമായിട്ടാണ് അവര്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നിഖില വിമലിന് പുറമെ ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ തുടങ്ങി മികച്ച താരനിരയാണ് ഒന്നിക്കുന്നത്.


Content Highlight: Nikhila Vimal Talks About Kadha Innuvare Movie