ന്യൂദല്‍ഹി: ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള
നീക്കവുമായി കേന്ദ്രം.
മന്ത്രാലയത്തിന്റെ എഡിറ്റോറിയല്‍ ഹെഡ്, ഉടമസ്ഥാവകാശം, വിലാസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ ഉടന്‍ തന്നെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നല്‍കേണ്ടിവരുമെന്ന് ഐ & ബി സെക്രട്ടറി അമിത് ഖരേ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
നിലവില്‍, ഈ മേഖലയില്‍ എത്ര ആളുകള്‍ ഉണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും എന്നതിനെപ്പറ്റിയുള്ള പൂര്‍ണ്ണമായ ഒരു ചിത്രം സര്‍ക്കാരിനില്ലെന്നും അമിത് ഖരേ പറഞ്ഞു.
എല്ലാ ഡിജിറ്റല്‍ വാര്‍ത്താ ഔട്ട്‌ലെറ്റുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ പൂരിപ്പിച്ച് മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ട ഒരു ഫോം മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഡിജിറ്റല്‍ ഔട്ട്‌ലെറ്റുകള്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്റ്റ്, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ജേണലിസ്റ്റിക് പെരുമാറ്റച്ചട്ടത്തിന്റെ മാനദണ്ഡങ്ങള്‍ എന്നിവ പ്രകാരം പ്രോഗ്രാം കോഡ് പാലിക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക