സോഷ്യല്‍മീഡിയയില്‍ വൈറലായി ആര്‍.ആര്‍.ആറിലെ പുതിയ ഗാനം. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ രാംചരണ്‍ തേജയും ജൂനിയര്‍ എന്.ടി.ആറുമാണ് മുഖ്യകഥാപാത്രങ്ങളായെത്തുന്നത്.
‘ദി സോള്‍ ആന്തം ഓഫ് ആര്‍.ആര്‍.ആര്‍’ എന്ന ടാഗോടെയാണ് ജനനി എന്ന ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. മരഗതമണിയുടെ സംഗീതത്തില്‍ മാങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളത്തില്‍ വരികളെഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നതും സംഗീത സംവിധായകന്‍ തന്നെയാണ്.
ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും ആലിയ ഭട്ടും ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും ആര്‍.ആര്‍.ആറിനുണ്ട്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ എന്‍ പാട്ട് കേക്ക് എന്നു തുടങ്ങുന്ന ഗാനവും മികച്ച പ്രതികരണമായിരുന്നു നേടിയിരുന്നത്. എ.എം കീരവാണിയുടെ സംഗീതസംവിധാനത്തില്‍ അഞ്ച് ഭാഷകളിലായാണ് പാട്ട് പുറത്തിറങ്ങിയിരുന്നത്.
ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ആദ്യ ചിത്രം കൂടിയാണ് ആര്‍.ആര്‍.ആര്‍. ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു.
രുധിരം രണം രൗഗ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍. ആര്‍.ആര്‍. 450 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.
450 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.
2022 ജനുവരി ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂനിയര്‍ എന്.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തയാണ് ആലിയ അവതരിപ്പിക്കുന്നത്.