പള്ളികളിലും പൊതുസ്ഥലങ്ങളിലും വിവാഹ, മരണാനന്തര ചടങ്ങുകളും മറ്റ് പൊതുപരിപാടികളും സംഘടിപ്പിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒമാന്റെ സുപ്രീംകമ്മിറ്റിയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യവും പ്രതിരോധ നടപടികളും വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുത്തത്.
വിദേശത്ത് നിന്നെത്തിയ രണ്ട് ഒമാന്‍ സ്വദേശികള്‍ക്കായിരുന്നു രാജ്യത്ത് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരുടെ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.