Daily News
വി.എസ് അച്യുതാനന്ദന്റെ പേരില്‍ പുതിയ 'ആപ്പ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Apr 24, 12:47 pm
Sunday, 24th April 2016, 6:17 pm

VS
തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനായി പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ വരുന്നു. “വി.എസ് അച്യുതാനന്ദന്‍” എന്നു പേരിട്ടിരിക്കുന്ന ആപ്പിലൂടെ വി.എസിന്റെ പ്രസ്താവനകളും ശബ്ദ സന്ദേശങ്ങളുമാണ് ലഭിക്കുക. തിങ്കളാഴ്ച പാലക്കാട് പ്രസ്‌ക്ലബ്ബിലാണ് ആപ്പിന്റെ ഉദ്ഘാടനം.

പുതിയ വെബ്‌സൈറ്റും ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ആരംഭിച്ചതിന് പിന്നാലെയാണ് ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിനായി മൊബൈല്‍ അപ്ലിക്കേഷന്‍ ഒരുങ്ങുന്നത്.

നവമാധ്യമങ്ങളില്‍ അക്കൗണ്ട് ആരംഭിച്ച വി.എസ് മുഖ്യമന്ത്രിക്കും യു.ഡി.എഫിനുമെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.