വെള്ളമൊഴിഞ്ഞു; നെടുമ്പാശ്ശേരിയില്‍ ഇന്ന് വീണ്ടും വിമാനമിറങ്ങും
Kerala Flood
വെള്ളമൊഴിഞ്ഞു; നെടുമ്പാശ്ശേരിയില്‍ ഇന്ന് വീണ്ടും വിമാനമിറങ്ങും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 7:34 am

കൊച്ചി: പ്രളയക്കെടുതിയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. ആദ്യ വിമാനം ഇന്ന് ഇറക്കുമെന്ന് സിയാല്‍ വ്യക്തമാക്കി.

ഇന്‍ഡിഗോയുടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഇന്ന് ആദ്യം നെടുമ്പാശ്ശേരിയില്‍ ഇറങ്ങുക. 32 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരി വഴി ഗതാഗതം നടത്തുമെന്നും സിയാല്‍ അറിയിച്ചു.


ALSO READ: കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകളെന്ന് നാസ പറഞ്ഞോ ?; യാഥാര്‍ത്ഥ്യം ഇതാണ്


എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും, ജെറ്റ് എയര്‍വേഴ്‌സിന്റേയും, മസ്‌കത്തില്‍ നിന്നുള്ള വിമാനങ്ങളും ഇന്നെത്തുന്നവയുടെ കൂട്ടത്തിലുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം എല്ലാ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

ആയിരത്തോളം പേര്‍ ഏട്ട് ദിവസം അധ്വാനിച്ചാണ് വിമാനത്താവളം പഴയപടി ആക്കിയത്. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ പ്രളയത്തില്‍ രണ്ടരകിലോമീറ്റര്‍ തകര്‍ന്നിരുന്നു. പാര്‍ക്കിങ്ങ് ബേ, ടെര്‍മിനലുകള്‍ എന്നിവടങ്ങളിലും വെള്ളം കയറിയിരുന്നു. ഏകദേശം 300 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്.


ALSO READ: അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളെ ഉടന്‍ വിട്ടയക്കണം: സി.പി.ഐ.എം


തകര്‍ന്ന മതില്‍ താത്കാലികമായി പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. കേടുപറ്റിയ കണവയര്‍ ബെല്‍ റ്റുകള്‍, 22 എക്‌സറേ മെഷിനുകള്‍, വൈദ്യുതി വിതരണ സംവിധാനം എന്നിവയെല്ലാം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.