ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി രാജ്യത്ത് വീണ്ടും ഡ്രൈ റണ്‍ നടത്തും. രാജ്യത്ത് എല്ലാ ജില്ലകളിലും ജനുവരി എട്ടിനാണ് ഡ്രൈ റണ്‍ നടത്തുന്നത്.
നാല് ദിവസം മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുത്ത ജില്ലകളില്‍ മാത്രം ഡ്രൈ റണ്‍ നടത്തിയിരുന്നു. വാക്‌സിന്‍ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണില്‍ പരിശോധിക്കും.
വാക്‌സിന്‍ വിതരണത്തില്‍ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം.
രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ക്കാണ് ഡി.ജി.സി.ഐ അനുമതി നല്‍കിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്‌സിന്‍ വിതരണം നടത്തുക.
ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ രണ്ട് കോടി ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ പൊലീസുദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, മുന്‍സിപ്പല്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 50 വയസ്സിന് മുകളിലുള്ളവരും, ആരോഗ്യസംബന്ധമായ അവശതകളുമുള്ള 27 കോടിപ്പേര്‍ക്കും വാക്‌സിന്‍ നല്‍കും.