കൊളംബൊ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) എന്ന ഭീകരസംഘടനയാണെന്ന് ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി രാജിത സേനരത്‌നെ. ഏഴ് ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമായിട്ടുണ്ട്. കൊളംബൊയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അക്രമണത്തിന് പിന്നില്‍ എന്‍.ടി.ജെയെ സംശയിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചത്.
Sri Lankan minister Rajitha Senaratne says that the group National Thowheed Jamath was behind the suicide bomb attacks killing 290: https://t.co/bo04lxlKyl
— Niraj Warikoo (@nwarikoo) April 22, 2019
#ElectionAlert – Sri Lankan Minister confirms Tawheed Jamat behind the attack. Rajitha Senaratne says that Tawheed Jamat was behind the Easter attack. Senaratne also confirmed that all suicide bombers were Sri Lankan nationals. #SriLankaTerrorAttack | Details by @SiddiquiMaha pic.twitter.com/IGytp8D6B4
— News18 (@CNNnews18) April 22, 2019
ക്രൈസ്തവ വിശ്വാസികളെയും വിദേശികളെയും ലക്ഷ്യമിട്ട് നടത്തിയ പരമ്പര ആക്രമണങ്ങളില്‍ 290 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിരുന്നില്ല. രണ്ട് ഡസന്‍ ആളുകളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സര്‍ക്കാര്‍ ഒരു സംഘടനയുടെ പേരും പറഞ്ഞിരുന്നില്ല.
ഐ.എസ്.ഐ.എസും അല്‍ ഖാഇദയുമടങ്ങുന്ന ഭീകര സംഘടനകള്‍ അക്രമങ്ങള്‍ നടത്തുന്ന മാതൃകയിലാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശ്രീലങ്കയിലെ ബുദ്ധ പ്രതിമകള്‍ തകര്‍ത്തതിലൂടെയാണ് കുപ്രസിദ്ധിയാര്‍ജിച്ച സംഘടനയാണ് എന്‍.ടി.ജെ 2016ല്‍ സംഘടനയുടെ സെക്രട്ടറി അബ്ദുല്‍ റാസിഖിനെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ശ്രീലങ്കയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ആക്രമണം ചെറുക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.