ന്യൂദൽഹി: കർഷക സമരങ്ങളെ പിന്തുണക്കുന്ന വ്യാപാരികളായ അരിത്ത്യാസുകളുടെ വീട് റെയ്ഡ് ചെയ്യുന്ന കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമർശനവുയി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ .
ഇൻകം ടാക്സ് റെയ്ഡുകളിലൂടെയും നോട്ടീസുകളിലൂടെയും കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങി വിൽക്കുന്ന അരിത്ത്യാസിനെ ഭീഷണിപ്പെടുത്തുന്ന കേന്ദ്ര നടപടിക്കെതിരെയാണ് കെജ്‌രിവാള്‍ രംഗത്ത് വന്നത്.
കർഷക സമരത്തിന് പിന്തുണയുമായി വ്യാപാരികൾ മുന്നോട്ട് വന്നത് കേന്ദ്രത്തിന് ഇഷ്ടപ്പെട്ടില്ല. സമരം ഏതുവിധേനയും തകർക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കെജ്‌രിവാള്‍ പറഞ്ഞു.
”കേന്ദ്ര സർക്കാർ കർഷക സമരത്തെ പിന്തുണക്കുന്ന പഞ്ചാബിലെ ബിസിനസ് ഗ്രൂപ്പുകൾക്കിടയിൽ റെയ്ഡ് നടത്തുകയാണ്. ബിസിനസുകാരെ ഈ വിധത്തിൽ ഉപദ്രവിക്കുന്നത് തെറ്റാണ്. ഇത് കർഷക സമരത്തെ തകർക്കാൻ വേണ്ടി കേന്ദ്രം ചെയ്യുന്നതാണ്.
ഇന്ന് രാജ്യം മൊത്തം കർഷകർക്കൊപ്പമാണ്. അങ്ങനെയെങ്കിൽ ആരെയെല്ലാമാണ് കേന്ദ്രം റെയ്ഡ് ചെയ്യാൻ പോകുന്നത് കെജ്‌രിവാള്‍ ചോദിച്ചു.
കർഷക സമരത്തെ പിന്തുണക്കുന്ന പഞ്ചാബിലെ ബിസിനസുകാരെ കേന്ദ്രം അകാരണമായി റെയ്ഡ് നടത്തി ഉപദ്രവിക്കുകയാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കെജ്‌രിവാളും പ്രതികരണവുമായി രംഗത്തെത്തിയത്.
കർഷക സമരം 25 ദിവസം പിന്നിടുമ്പോഴും കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രത്തിനായിട്ടില്ല. നിയമം പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കർഷകർ പലയാവർത്തി വ്യക്തമാക്കി കഴിഞ്ഞു. കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും പിന്‍വലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മോദി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നുവെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. പകരം കർഷകര സമരത്തെ പിന്തുണക്കുന്നവർക്കെതിരെയെല്ലാം പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് വിമർശനങ്ങൾ വലിയ രീതിയിൽ ഉയരുന്നുണ്ട്.