ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്ത് തടങ്കല്‍ പാളയങ്ങളില്ലെന്ന പ്രധാന മന്ത്രിയുടെ വാദത്തിനെതിരെയാണ് ം രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
തടങ്കല്‍ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദിം പച്ചക്കള്ളമാണെന്നും തടങ്കല്‍ പാളയങ്ങളുണ്ടെന്നതിന് തെളിവുകള്‍ തന്റെ ട്വീറ്റിലുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
മോദി കള്ളം ആവര്‍ത്തിക്കുകയാണെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘നരേന്ദ്ര മോദി രാജ്യത്ത് തടങ്കല്‍ പാളയങ്ങള്‍ ഇല്ലെന്ന് പറയുന്നു. പക്ഷെ ഞാന്‍ ഒരു വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആ വീഡിയോയില്‍ നിങ്ങള്‍ക്ക് വ്യക്തമായും തടങ്കല്‍ പാളയങ്ങളുടെ ദൃശ്യങ്ങള്‍ കാണാം. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് തീരുമാനിക്കാം ആരാണ് കള്ളം പറയുന്നതെന്ന്’- രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്ത് തടങ്കല്‍ പാളയങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് കാണിച്ച് ബി.ബി.സി ചെയ്ത ഒരു വീഡിയോ രാഹുല്‍ ട്വീറ്റ്‌ചെയ്ത്.
RSS का प्रधानमंत्री भारत माता से झूठ बोलता हैं ।#JhootJhootJhoot pic.twitter.com/XLne46INzH
— Rahul Gandhi (@RahulGandhi) December 26, 2019
തടങ്കല്‍ പാളയങ്ങളില്ലെന്ന മോദിയുടെ വാദം തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏറ്റവും വലിയ തടങ്കല്‍ പാളയം നിര്‍മിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് അസമിലാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ സ്ഥാപക ദിനമായ ഇന്ന് പൗരത്വ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഭരണഘടന സംരക്ഷിക്കണമെന്ന ആവശ്യവുമായി രാജ്യവ്യാപക റാലി സംഘടിപ്പിക്കും. ദല്‍ഹിയില്‍ സോണിയ ഗാന്ധിയും അസമില്‍ രാഹുല്‍ ഗാന്ധിയുമാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്.