Entertainment
പാട്ടും ട്രെയ്‌ലറും ഉണ്ടാക്കിയ തരംഗത്തിന് ശേഷം 'നല്ല നിലാവുള്ള രാത്രി' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 06, 02:56 pm
Tuesday, 6th June 2023, 8:26 pm

‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിൻറെ സെക്കൻഡ് ലുക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്ത് മില്യൺ ഡ്രീംസ് പ്രൊഡക്ഷൻസും സാന്ദ്ര തോമസും ചേർന്നാണ് നിർമാണം.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ചിത്രത്തിലെ പാട്ടും ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. ‘താനാരോ തന്നാരോ’ എന്ന പൂരപ്പാട്ടിന്റെ ഈണത്തിലുള്ള ഗാനം യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചിരുന്നു. ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം വിളിച്ചോതുന്ന തരത്തിലുള്ള ട്രൈലെർ പ്രേക്ഷകർക്കിടയിൽ വൻ ഓളമാണ് സൃഷ്ടിച്ചത്.

ചെമ്പൻ വിനോദ്, ബിനു പപ്പു, റോണി ഡേവിഡ്, ഗണപതി, സജിൻ ചെറുകയിൽ, നിതിൻ ജോർജ്, ജിനു ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാതെയാണ്‌ ചിത്രമൊരുങ്ങുന്നത്. എട്ട് പുരുഷന്മാർ ഒത്തുകൂടുമ്പോൾ ഉണ്ടാകുന്ന സന്ദർഭങ്ങളെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിഡ്‌സണ്‍ സി. ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോന്‍, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരന്‍, കലാസംവിധാനം ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് അമല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, മാര്‍ക്കറ്റിങ് പ്ലാനിങ് ഒബ്‌സ്‌ക്യുറ എന്റര്‍ടൈന്‍മെന്റ്, ഡിസൈന്‍ യെല്ലോടൂത്ത്, പി.ആര്‍.ഒ. സീതലക്ഷ്മി പപ്പറ്റ് മീഡിയ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Nalla Nilkavulla Rathri movie Second look poster