കണ്ണൂര്‍: വിശ്വാസികളെ ഒരിക്കലും കമ്യൂണിസ്റ്റുകാര്‍ ശത്രുക്കളായി കാണാറില്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വിശ്വാസികളെല്ലാം കമ്മ്യൂണിസ്റ്റുകാരുടെ മിത്രങ്ങളാണെന്നും വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി തടസം നില്‍ക്കാറില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
വിശ്വാസികളെല്ലാം കമ്മ്യൂണിസ്റ്റുകാരുടെ മിത്രങ്ങളാണ്. വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി തടസം നില്‍ക്കാറില്ല. കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്നൊരു സമീപനമാണിത്. മാക്‌സിന്റെ സമീപനവും ഇതായിരുന്നു. തെരഞ്ഞടുപ്പുകള്‍ ജനങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള അവസരങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ആരോഗ്യകാര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും മനസിന്റെ ശക്തികൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെന്നും ജയരാജന്‍ പറഞ്ഞു.
ഒരാഴ്ച അബോധാവസ്ഥയിലായിരുന്നു. വിശ്വാസികളായ ചിലര്‍ ക്ഷേത്രത്തിലും പള്ളിയിലും അവരുടെ വിശ്വാസപ്രകാരമുള്ള ചടങ്ങ് നടത്തി. അത് അറിയിച്ചവര്‍ ധാരാളമാണ്. ഞങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും ചടങ്ങുകള്‍ നടത്തിയിട്ടുണ്ടെന്നും അറിയിച്ച് നിരവധി പേര്‍ വിളിച്ചിരുന്നു, ജയരാജന്‍ പറഞ്ഞു. ആ സമയത്ത് സഖാവ് ദൈവമേ എന്ന് വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല ഇല്ല എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള എം.വിയുടെ മറുപടി.
തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടാന്‍ കിട്ടുന്ന അവസരമാണെന്നും
കമ്യൂണിസ്റ്റുകാരല്ലാത്തവരടക്കം വോട്ട് ചെയ്തവരായാലും അല്ലാത്തവരായാലും അവരുമായുള്ള സൗഹൃദം മുന്നോട്ടുകൊണ്ടുപോകുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക