Kerala News
എസ്.ഡി.പി.ഐയ്ക്ക് പഞ്ചായത്ത് ഓഫീസ് ശുചീകരണത്തിന് വിട്ടുകൊടുത്തു; മുസ്‌ലിം ലീഗിലും യൂത്ത് ലീഗിലും പ്രതിഷേധം, പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 13, 02:46 am
Thursday, 13th August 2020, 8:16 am

വേളം: സമ്പൂര്‍ണ്ണ അടച്ചിടല്‍ ദിവസം പഞ്ചായത്ത് ഓഫീസ് ശുചീകരണത്തിന് വേണ്ടി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുത്ത പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നടപടി സ്വീകരിച്ച് മുസ്‌ലിം ലീഗ്. വേളം പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അബ്ദുള്ളയ്‌ക്കെതിരെയാണ് പാര്‍ട്ടി നടപടി.

രണ്ടാഴ്ചത്തേക്ക് നിര്‍ബന്ധിത അവധിയില്‍ പോകാനാണ് പാര്‍ട്ടി നിര്‍ദേശം. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ശുചീകരിക്കുന്ന അവസ്ഥയുണ്ടാക്കിയതിനെതിരെ ലീഗിലും യൂത്ത് ലീഗിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി പ്രസിഡന്റിന് ഷോകോസ് നോട്ടീസ് നല്‍കുകയായിരുന്നു. നോട്ടീസിന് ലഭിച്ച മറുപടിയില്‍ തന്റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായതായി പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് സമ്മതമുണ്ടായതോടെയാണ് നടപടി സ്വീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ