തമിഴിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് ദേവ. ഒരുകാലത്ത് തമിഴിലെ ഹിറ്റ് പാട്ടുകളും ബി.ജി.എമ്മുകളും പിറന്നത് ദേവയിലൂടെയായിരുന്നു. രജിനികാന്തിന്റെ സിനിമകളില്‍ കാണുന്ന സൂപ്പര്‍സ്റ്റാര്‍ ടൈറ്റില്‍ കാര്‍ഡില്‍ ദേവയുടെ സംഗീതമാണ് ഉള്ളത്. ഇളയരാജയുടെ കാലത്ത് സിനിമയിലെത്തിയതിനാല്‍ ദേവക്ക് വേണ്ടത്ര പരിഗണന പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്നില്ല.
‘ലിയോയില്‍ ‘കറു കറു കറുപ്പായി’ എന്ന പാട്ട് ഉപയോഗിച്ചത് വലിയൊരു കാര്യമാണ്. ഈയടുത്ത് ഒരു ചെറിയ പയ്യന് ആ പാട്ട് ഇഷ്ടമാണെന്ന് പറഞ്ഞു. ആ കുട്ടിയുടെ അച്ഛന്‍ എന്നെ ചൂണ്ടികാണിച്ച് ‘ഇദ്ദേഹമാണ് ആ പാട്ടിന്റെ മ്യൂസിക് ഡയറക്ടര്‍’ എന്ന് പറഞ്ഞു’ ദേവ
എന്നാല്‍ പുതിയ തലമുറയിലെ സംവിധായകരിലൂടെ തന്റെ പാട്ടുകള്‍ പ്രേക്ഷകര്‍ വീണ്ടും സ്വീകരിക്കുന്നുണ്ടെന്ന് പറയുകയാണ് ദേവ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പുറത്തിറങ്ങിയ ചില സിനിമകളില്‍ തന്റെ പഴയ പാട്ടുകള്‍ സംവിധായകര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ദേവ പറഞ്ഞു. ലിയോ, ലബ്ബര്‍ പന്ത്, വാഴൈ എന്നീ സിനിമകളില്‍ തന്റെ പാട്ടുകള്‍ അതിന്റെ സംവിധായകര്‍ ഉപയോഗിച്ചത് തനിക്ക് സന്തോഷം തന്ന കാര്യമാണെന്ന് ദേവ കൂട്ടിച്ചേര്‍ത്തു.
ലിയോയില്‍ കറു കറു കറുപ്പായി എന്ന പാട്ടും, വാഴൈയില്‍ പഞ്ചുമുട്ടായി എന്ന പാട്ടും ഉപയോഗിച്ചത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നെന്നും ഇന്നത്തെ തലമുറയിലെ പലര്‍ക്കും ആ പാട്ട് വളരെ ഇഷ്ടമായെന്നും ദേവ പറഞ്ഞു. ഈയടുത്ത് ഒരു കൊച്ചുകുട്ടിക്ക് പാട്ട് ഇഷ്ടമായെന്ന് പറഞ്ഞ് ആ കുട്ടിയുടെ അച്ഛന്‍ തന്റെയടുത്ത് വന്ന് ഫോട്ടോ എടുത്തെന്നും ദേവ കൂട്ടിച്ചേര്‍ത്തു.
അത്ര ചെറിയ കുട്ടിക്ക് പോലും എന്റെ പാട്ട് ഇഷ്ടമാകാന്‍ കാരണം ലിയോ എന്ന സിനിമയാണെന്ന് ദേവ പറഞ്ഞു. വാഴൈ എന്ന സിനിമയില്‍ പഞ്ചു മുട്ടായ് എന്ന പാട്ട് ഉള്‍പ്പെടുത്തിയതും തനിക്ക് സന്തോഷം തന്ന കാര്യമാണെന്ന് ദേവ കൂട്ടിച്ചേര്‍ത്തു. വൈകിയാണെങ്കിലും ആളുകള്‍ തന്റെ സംഗീതത്തെ അംഗീകരിച്ചത് വളരെ വലിയ കാര്യമാണെന്ന് ദേവ പറഞ്ഞു. ഗാലട്ടാ ചാനലിനോട് സംസാരിക്കുകയായിരുന്നു ദേവ.
‘കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എന്റെ ചില പാട്ടുകള്‍ വീണ്ടും ആളുകളുടെ ശ്രദ്ധയില്‍ പെട്ടു. ഇറങ്ങിയ സമയത്ത് അത്രക്ക് ശ്രദ്ധ ആ പാട്ടുകള്‍ക്ക് കിട്ടിയില്ല. ലിയോ, വാഴൈ, ലബ്ബര്‍ പന്ത് ഈ സിനിമകളിലെല്ലാം എന്റെ പാട്ടുകള്‍ ഉപയോഗച്ചിട്ടുണ്ട്. അതിന്റെ സംവിധായകര്‍ എനിക്ക് തന്ന ബഹുമാനമായാണ് അതിനെ കാണുന്നത്.
ലിയോയില്‍ ‘കറു കറു കറുപ്പായി’ എന്ന പാട്ട് ഉപയോഗിച്ചത് വലിയൊരു കാര്യമാണ്. ഈയടുത്ത് ഒരു ചെറിയ പയ്യന് ആ പാട്ട് ഇഷ്ടമാണെന്ന് പറഞ്ഞു. ആ കുട്ടിയുടെ അച്ഛന്‍ എന്നെ ചൂണ്ടികാണിച്ച് ‘ഇദ്ദേഹമാണ് ആ പാട്ടിന്റെ മ്യൂസിക് ഡയറക്ടര്‍’ എന്ന് പറഞ്ഞു. ആ പയ്യന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാമെന്ന് ചോദിച്ചു. അതെല്ലാം എനിക്ക് കിട്ടുന്ന അംഗീകാരണാണ്, വാഴൈയുടെ അവസാനം എന്റെ ‘പഞ്ചു മിട്ടായ്’ എന്ന് പാട്ട് ഉള്‍പ്പെടുത്തിയതും എനിക്ക് സന്തോഷം തന്ന കാര്യമാണ്,’ ദേവ പറഞ്ഞു.
Content Highlight: Music Composer Deva saying he felt happy for using his old songs in new movie like Leo