ഇനി സോഷ്യല്‍ മീഡിയ തൂക്കാനുള്ള ഐറ്റം; മുറയുടെ ടൈറ്റില്‍ സോങ്ങുമായി അനിരുദ്ധ്
Music
ഇനി സോഷ്യല്‍ മീഡിയ തൂക്കാനുള്ള ഐറ്റം; മുറയുടെ ടൈറ്റില്‍ സോങ്ങുമായി അനിരുദ്ധ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th September 2024, 7:06 pm

കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ഏറ്റവും പുതിയ ചിത്രമാണ് ‘മുറ’. സുരാജ് വെഞ്ഞാറമൂടും ഹൃദ്ധു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറയുടെ ടീസര്‍ ഈയിടെ റിലീസ് ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ മലയാള സിനിമാ പ്രേക്ഷകരുടെ സ്വീകാര്യതയും 27 ലക്ഷത്തില്‍പ്പരം കാഴ്ചക്കാരെയും നേടാന്‍ ആ ടീസറിന് സാധിച്ചിരുന്നു. ഇന്നിതാ മുറ ടീമിന്റെ ടൈറ്റില്‍ സോങ് എത്തിയിരിക്കുകയാണ്.

ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ച അനിരുദ്ധ് രവിചന്ദറാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഈ സോങ് പ്രേക്ഷകരിലേക്കെത്തിച്ചത്. ക്രിസ്റ്റി ജോബിയുടെ സംഗീതത്തില്‍ മുറയുടെ ഗാന രചനയും ആലാപനവും ചെയ്തത് റൈക്കോ ആണ്.

മാല പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണ, വിഘ്‌നേശ്വര്‍ സുരേഷ്, കൃഷ് ഹസന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

നിര്‍മാണം : റിയ ഷിബു, എച്ച്.ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിങ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍, മേക്കപ്പ് : റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

Content Highlight: Mura Movie’s Title Song Out Now