മലയാളത്തിന്റെ ജനപ്രിയ സംവിധായകരായ സിദ്ദിഖ് ലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമാണ് റാംജിറാവു സ്പീക്കിങ്. മുകേഷ്, സായി കുമാർ, ഇന്നസെന്റ്, വിജയ രാഘവൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സായി കുമാറിന്റെ ആദ്യം സിനിമ കൂടിയായിരുന്നു.
മലയാളത്തിന്റെ ജനപ്രിയ സംവിധായകരായ സിദ്ദിഖ് ലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമാണ് റാംജിറാവു സ്പീക്കിങ്. മുകേഷ്, സായി കുമാർ, ഇന്നസെന്റ്, വിജയ രാഘവൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സായി കുമാറിന്റെ ആദ്യം സിനിമ കൂടിയായിരുന്നു.
റാംജിറാവുവിന്റെ വലിയ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗമായ മാന്നാർ മത്തായി സ്പീക്കിങ്ങും സിദ്ദിഖ് ലാൽ ഇറക്കിയിരുന്നു.
റാംജിറാവു സ്പീക്കിങ്ങിന്റെ പ്രിവ്യൂ ഷോ നടത്തിയ ഓർമകൾ പങ്കുവെക്കുകയാണ് മുകേഷ്. ഇന്നും പ്രേക്ഷകർക്കിടയിൽ വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ അണിയറപ്രവർത്തകർക്ക് നിരാശയായിരുന്നു ഫലമെന്ന് നടൻ മുകേഷ് പറയുന്നു.
ഷോ കണ്ട ആർക്കും ചിത്രം ഇഷ്ടമായില്ലെന്നും കുട്ടികൾ പോലും റാംജിറാവു കണ്ട് ചിരിച്ചില്ലെന്നും മുകേഷ് പറയുന്നു. ഒടുവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയെന്നും മുകേഷ് പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റാംജിറാവു സ്പീക്കിങ്ങിന്റെ പ്രിവ്യൂ ഷോ നടത്തിയിരുന്നു. അത് നടക്കുന്ന സമയത്ത് നിർമാതാവും സംവിധായകനുമെല്ലാം മറ്റുള്ളവരെ ശ്രദ്ധിക്കും. അവർ കാണുന്നവരുടെ മുഖത്തേക്ക് നോക്കും. അവരുടെ ഭാവങ്ങളൊക്കെ നോക്കും. എന്നാൽ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ വലിയ നിരാശയായിരുന്നു എല്ലാവരുടെ മുഖത്തും.
സിനിമ കാണാൻ കുറെ കുട്ടികൾ ഉണ്ടായിരുന്നു. പക്ഷെ അവർ ഒരിക്കൽ പോലും ചിരിച്ചില്ല. സത്യത്തിൽ അവർക്ക് ഒന്നും മനസിലായില്ല. അങ്ങനെയാണ് ഓണത്തിന് റിലീസ് ചെയ്യാതെ റാംജിറാവു രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്തത്. സത്യത്തിൽ സിനിമയിലുള്ള ആത്മ വിശ്വാസം നഷ്ടപെട്ടിട്ടാണ് അങ്ങനെ ചെയ്തത്.
കാരണം അന്ന് സിനിമ കണ്ട പിള്ളേരും ചിരിച്ചില്ല ആരും ചിരിച്ചില്ല. ഇത് എന്തോന്ന് റാംജിറാവു എന്നൊക്കെ പറഞ്ഞിട്ടാണ് അവർ പടം കണ്ടിറങ്ങിയത്. എന്നാൽ പിൽക്കാലത്ത് അത് ഗംഭീര ചിത്രമായി മാറി,’മുകേഷ് പറയുന്നു.
Content Highlight: Mukesh Talk About Success Of Ramjiravu Speaking Movie