മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ഇന്ന് ഏറെ ചര്‍ച്ചചെയ്യുന്നത് ഫുട്‌ബോളിനെക്കുറിച്ചാണ്. ഒരുപക്ഷേ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍പോലും ധോണിയുടെ മാന്ത്രിക ഫ്രീകിക്കിനെകുറിച്ചാകും ഇന്ന് ചര്‍ച്ചചെയ്യുന്നത്. കഴിഞ്ഞദിവസം അന്ധേരി സ്പോര്‍ട്‌സ് കോംപ്‌ളക്സിലായിരുന്നു കായികാസ്വാദകരുടെയുംചലച്ചിത്രാസ്വാദകരുടെയും മനംകവര്‍ന്ന ഫുട്‌ബോള്‍ മത്സരം അരങ്ങേറിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയുടെ ടീമും ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ നയിച്ച ടീമും തമ്മില്‍ ഞായറാഴ്ച നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ധോണിയുടെ ഫ്രീകിക്ക് ഏവരുടേയും മനം കവര്‍ന്നിരുന്നു. എന്നാല്‍ അതിനേക്കാള്‍ കാണികളുടെ മനം കവര്‍ന്നത് അച്ഛന്റെയുംമകളുടെയും ഗ്രൗണ്ടിലെ സ്‌നേഹപ്രകടനമായിരുന്നു.
ധോണിയുടെ മകള്‍ സിവ മത്സരം ആസ്വദിക്കുന്നതും ഇടവേളയില്‍ ധോണിക്ക് കുപ്പിവെള്ളം കൊണ്ടുകൊടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മത്സരശേഷം ധോണിയും മകളും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്ത് ഇന്ത്യന്‍ നായകന്‍ കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചത്. ഞാനിതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവുംനല്ല ചിത്രമെന്നായിരുന്നു.
വീഡിയോ കാണാം:
Game time for Ziva and Mahi ❤️ she is all around the ground.. cuteness at its best. @msdhoni @Circleofcricket pic.twitter.com/ToHQj6cOm0
— Ishan Yadav Mahal (@BeingIshanCric) October 15, 2017