ധോണിയും ജാര്‍ഖണ്ഡ് ടീമംഗങ്ങളും താമസിച്ച ഹോട്ടലില്‍ തീപിടുത്തം
DSport
ധോണിയും ജാര്‍ഖണ്ഡ് ടീമംഗങ്ങളും താമസിച്ച ഹോട്ടലില്‍ തീപിടുത്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2017, 10:45 am

 

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണിയും ജാര്‍ഖണ്ഡ് ടീമംഗങ്ങളും താമസിച്ച ദല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തം. ടീമംഗങ്ങള്‍ പരുക്കുകള്‍ കൂടാതെ ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ടു.


Also read ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രിയാകും; യു.പിയില്‍ മനോജ് സിന്‍ഹയ്ക്ക് സാധ്യത 


വിജയ് ഹസാരെ ട്രോഫിക്കായി ദല്‍ഹിയിലെത്തിയ ജാര്‍ഖണ്ഡ് ടീം താമസിച്ച ദ്വാരക ഹോട്ടലിലാണ് ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായത്. ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ന് ബംഗാളുമായിട്ടായിരുന്നു ജാര്‍ഖണ്ഡിന്റെ മത്സരം. അപ്രതീക്ഷിതമായുണ്ടായ അപകടത്തെത്തുടര്‍ന്ന് മത്സരം ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു.

സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ന് നടക്കാനിരുന്ന സെമി ഫൈനല്‍ മത്സരം 18നു ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഫൈനല്‍ മത്സരം 20ലേക്ക് മാറ്റിയെന്നും സംഘാടകര്‍ അറിയിച്ചു.

തീപിടുത്തത്തെത്തുടര്‍ന്ന് ഹോട്ടലില്‍ നിന്നിറങ്ങിയ ജാര്‍ഖണ്ഡ് ടീം ഏയര്‍ഫോഴ്‌സ് ക്രിക്കറ്റ് ഗൗണ്ടിലേക്കാണ് പോയത്. ഹോട്ടലില്‍ സ്ഥിതിഗതികള്‍ സാധാരണ ഗതിയിലായതായുള്ള സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഹോട്ടലിലേക്ക് തിരിക്കാനൊരുങ്ങുകാണ് സംഘം.

ധോണിയും സംഘവും മത്സരത്തിനായി ഹോട്ടലില്‍ നിന്നിറങ്ങാന്‍ തയ്യാറായപ്പോഴായിരുന്നു ഹോട്ടലില്‍ തീപിടുത്തം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് വേഗത്തില്‍ ഹോട്ടലിനു പുറത്ത് കടക്കാന്‍ കഴിഞ്ഞു. ഹോട്ടലിലെ ഏഴാം നിലയിലായിരുന്ന താരങ്ങള്‍ കഴിഞ്ഞിരുന്നത്.