'ഞങ്ങളുടേത് ഒരു പാര്‍ട്ടി കുടുംബമാണ്; ചെറുപ്പം മുതലേ രാഷ്ട്രീയമറിഞ്ഞാണവള്‍ വളര്‍ന്നത്'; മൃദുലയുടെ ചരിത്ര വിജയത്തില്‍ അച്ഛന്‍ ഗോപിയ്ക്ക് പറയാനുള്ളത്
Daily News
'ഞങ്ങളുടേത് ഒരു പാര്‍ട്ടി കുടുംബമാണ്; ചെറുപ്പം മുതലേ രാഷ്ട്രീയമറിഞ്ഞാണവള്‍ വളര്‍ന്നത്'; മൃദുലയുടെ ചരിത്ര വിജയത്തില്‍ അച്ഛന്‍ ഗോപിയ്ക്ക് പറയാനുള്ളത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd August 2017, 7:28 pm

കൊച്ചി: മഹാരാജാസ് കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മൃദുല. മകളുടെ വിജയത്തില്‍ അച്ഛന്‍ ഗോപിയും ഏറെ സന്തുഷ്ടനാണ്. ഒപ്പം അഭിമാനവുമുണ്ട്. ഐ.ഇ മാലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസു തുറന്നത്. കുമ്പ്‌ലങ്ങി ഇല്ലിക്കല്‍ ജംഗ്ഷനില്‍ ഹെയര്‍ കട്ടിങ് സലൂണ്‍ നടത്തുകയാണ് അദ്ദേഹം.

തങ്ങളുടേത് ഒരു പാര്‍ട്ടി കുടുംബമാണെന്നും ചെറുപ്പം മുതല്‍ രാഷ്ട്രീയമറിഞ്ഞാണ് മൃദുല വളര്‍ന്നതെന്നും അദ്ദേഹം പറയുന്നു.
“ഞാനും മൃദുലയുടെ അമ്മയുമൊക്കെ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരുമാണ്. വിജയത്തില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. പഠനത്തിലും മിടുക്കിയായ മൃദുല ചെറുപ്പം മുതല്‍ രാഷ്ട്രീയം അറിഞ്ഞു തന്നെയാണ് വളര്‍ന്നിട്ടുള്ളത്.” അദ്ദേഹം പറഞ്ഞു.

ഏഴു പതിറ്റാണ്ടിനു ശേഷമാണ് മഹാരാജാസ് കോളേജിനെ നയിക്കാന്‍ ആദ്യമായി ഒരു വനിതാ പോരാളി എത്തുന്നത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ മൈനര്‍ സീറ്റൊഴികെ മുഴുവനും പിടിച്ചെടുത്ത് മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐയുടെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച വനിതളില്‍ ഏഴില്‍ ആറു പേരും വിജയിച്ചു.


Also Read:  യക്ഷിക്കഥയായി ബ്ലൂവെയിലും കഥ മെനഞ്ഞ് മാധ്യമങ്ങളും


ഒപ്പം ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത് ദളിത് പെണ്‍കുട്ടിയായ മൃദുലയാണെന്നതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരു മൈനര്‍ സീറ്റിലൊഴികെ എല്ലായിടത്തും വിജയം എസ്.എഫ്.ഐയ്ക്കു തന്നെയാണ്.

കെ,എസ്‌യുവിനേയും എ.ബി.വി.പിയേയും നിഷ്പ്രഭരാക്കിയാണ് എസ്.എഫ്.ഐയുടെ വിജയം.
ഇതാദ്യമായാണ് വിദ്യാര്‍ത്ഥികളെ നയിക്കാന്‍ ഒരു വനിതാ പ്രതിനിധിയെ പാര്‍ട്ടി മുന്നില്‍ നിര്‍ത്തിയത്. അന്നു മുതല്‍ തെരഞ്ഞെടുപ്പ് ക്ൂടുതല്‍ പ്രാധാന്യവും ശ്രദ്ധയും നേടി.

വൈസ് ചെയര്‍പേഴ്സണ്‍, സര്‍വകലാശാല യൂണിയന്‍ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിച്ച എസ്.എഫ്.ഐ വനിതാ പ്രതിനിധികളും വിജയിച്ചു കയറി.

വൈസ് ചെയര്‍പേഴ്സന്‍ ഷഹാന മന്‍സൂര്‍, യുയുസിയായി ഇര്‍ഫാന,കോളേജ് യൂണിയനിലെ വനിത പ്രതിനിധികളായി സാരംഗി, ശ്രീലേഖ, മൂന്നാം വര്‍ഷ പ്രതിനിധിയായി സുനൈന ഷിനു, രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പ്രതിനിധിയായി വിദ്യ എന്നിവരാണ് വിജയിച്ച മറ്റ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍.