Kerala News
തിയറ്റുകളില്‍ ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും പ്രവേശനം; സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 03, 08:08 am
Wednesday, 3rd November 2021, 1:38 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

വിവാഹങ്ങളിലും മരണങ്ങളിലും പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം.

അടച്ചിട്ട ഹാളാണെങ്കില്‍ പോലും 100 പേര്‍ക്ക് പങ്കെടുക്കാം. തിയറ്റുകളില്‍ ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും പ്രവേശനം അനുവദിച്ചു. നിലവില്‍ രണ്ട് ഡോസ് എടുത്തവര്‍ക്കായിരുന്നു പ്രവേശനം.

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായി. ഇതുവരെ കാര്യങ്ങൾ നല്ല രീതിയിലാണ് നീങ്ങുന്നതെന്ന് യോഗം വിലയിരുത്തി.

സ്കൂളിൽ എത്തുന്ന കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് യോഗം നിർദേശം നൽകിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: More Relief in Covid restrictions ,Kerala