Advertisement
Kerala News
പണം വാങ്ങി ലെെംഗിക ബന്ധത്തിനായി പങ്കാളികളെ പരസ്പരം കൈമാറുന്നു; പ്രവര്‍ത്തനം ടെലഗ്രാമും മെസഞ്ചറും വഴി, ഏഴുപേർ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 09, 10:10 am
Sunday, 9th January 2022, 3:40 pm

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയത്ത് പിടിയില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള ദമ്പതികളാണ് പിടിയിലായത്. സംഭവത്തില്‍ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പങ്കാളികളെ കൈമാറുന്ന സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കപ്പിള്‍ മീറ്റ് അപ്പ് എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവര്‍ത്തനം നടന്നിരുന്നതെന്ന് പൊലിസ് പറഞ്ഞു.

വിവിധ ഗ്രൂപ്പുകളിലായി ആയിരത്തോളം ദമ്പതികളാണുള്ളത്. ഇത്തരത്തിലുള്ള ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് പതിവ്.

പണം വാങ്ങിയാണ് ഭാര്യമാരെ പര്‌സപരം കൈമാറികൊണ്ടിരുന്നത്. വലിയ സംഘങ്ങളാണ് ഇതിന് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ 25 പേരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്.

അന്വേഷണം സംസ്ഥാന വ്യാപകമായി വിപുലപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Money is exchanged between partners; Couple arrested