Entertainment
ബറോസ് അവര്‍ക്ക് തിയേറ്ററില്‍ പോയി കാണാന്‍ കഴിയില്ല എന്നതാണ് എന്റെ വലിയ സങ്കടം: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 22, 04:16 pm
Sunday, 22nd December 2024, 9:46 pm

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അദ്ദേഹം തന്നെയാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീ.ഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ഇതിന് തിരക്കഥയെഴുതിയത്. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിച്ച മലയാള ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്. ഡിസംബര്‍ 25 ന് ചിത്രം തിയേറ്ററുകളിലെത്തും.

തന്റെ അമ്മയെ തിയേറ്ററില്‍ കൊണ്ടുപോയി ബറോസ് കാണിക്കാന്‍ കഴിയില്ല എന്നുള്ളത് തനിക്ക് വിഷമമുള്ള കാര്യമാണെന്ന് മോഹന്‍ലാല്‍ പറയുന്നു. അമ്മക്ക് പ്രായത്തിന്റേതായുള്ള ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് തിയേറ്ററില്‍ കൊണ്ടുപോകാന്‍ കഴിയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല്പത്തിയേഴ് വര്‍ഷമായി നീളുന്ന തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായി ഒരു സിനിമാ സംവിധാനം ചെയ്യുമ്പോള്‍ അത് കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടിയുള്ളതാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും അങ്ങനെ ചെയ്തതാണ് ബറോസ് എന്ന ചിത്രമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘എനിക്കുള്ള വലിയ സങ്കടം എന്റെ അമ്മയെ ഒരു തിയേറ്ററില്‍ കൊണ്ടുപോയി ത്രീ.ഡി കണ്ണട വെച്ച് ആ സിനിമ കാണിക്കാന്‍ കഴിയില്ല എന്നതാണ്. കാരണം എന്റെ അമ്മക്ക് പ്രായത്തിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട്.

നാല്പത്തിയേഴ് വര്‍ഷമായി നീളുന്ന എന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായി ചെയ്യുന്ന ചിത്രം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ചെയ്യണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ബറോസ് ചെയ്യുന്നത്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Says His Mother Is Not Able To Watch Barroz Movie  In Theater