ടീസറില്‍ മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും; പാന്‍ ഇന്ത്യന്‍ ചിത്രവുമായി വിഷ്ണു മഞ്ചു
Entertainment
ടീസറില്‍ മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും; പാന്‍ ഇന്ത്യന്‍ ചിത്രവുമായി വിഷ്ണു മഞ്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th June 2024, 10:44 pm

എ.വി.എ എന്റര്‍ടൈമെന്റ്‌സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ്ങ് സംവിധാനം നിര്‍വഹിക്കുന്ന വിഷ്ണു മഞ്ചുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’യുടെ ടീസര്‍ റിലീസായി.

മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, ശരത് കുമാര്‍, മോഹന്‍ ബാബു തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ഇവന്റ് ഗംഭീരമായി നടന്നു.

‘എല്ലാ തലമുറയ്ക്കും കണ്ണപ്പ പുതിയ ഒരനുഭവമാകും. ഇതൊരു ഭക്തി ചിത്രം മാത്രമല്ല. ചിത്രത്തില്‍ ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ തന്നെ പ്രഗത്ഭരായ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും കൂടെയുണ്ടാവണ,’ നിര്‍മാതാവ് മോഹന്‍ ബാബു പറഞ്ഞു.


‘ആദ്യ നാള്‍ മുതല്‍ ഇന്ന് വരെ കണ്ണപ്പ ഓരോ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. 2014 മുതല്‍ കണ്ണപ്പ എന്ന സിനിമയുടെ യാത്ര ഞങ്ങള്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷമാണ് ഷൂട്ടിങ്ങ് തുടങ്ങിയത്. കണ്ണപ്പ എന്റെ കുട്ടിയെ പോലെയാണ്. ജൂലൈ മുതല്‍ എല്ലാ തിങ്കളാഴ്ചയും കണപ്പയുടെ അപ്ഡേറ്റുകള്‍ ഞങ്ങള്‍ പുറത്തുവിടും. എല്ലാവര്‍ക്കും ചിത്രം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,’ നായകന്‍ വിഷ്ണു മഞ്ചു പറഞ്ഞു.

സംവിധായകന്‍ മുകേഷ് കുമാര്‍ സിങ്ങിന്റെ വാക്കുകള്‍ ഇങ്ങനെയാണ്, ‘എന്റെ ശക്തി എന്റെ അഭിനേതാക്കളാണ്. വിഷ്ണു സാര്‍, ശരത് കുമാര്‍ സാര്‍, മോഹന്‍ ബാബു സാര്‍ തുടങ്ങിയവര്‍ അത്രയും ആത്മാര്‍ത്ഥതയോടെ ചിത്രത്തില്‍ ജോലി ചെയ്തു. എന്റെ പ്രതീക്ഷകള്‍ക്കപ്പുറം താരങ്ങള്‍ അഭിനയിച്ചു. ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം’. പി.ആര്‍.ഒ – ശബരി.

Content Highlight: Mohanlal, Prabhas And Akshay Kumar In Pan Indian Movie Kannappa, Teaser Out