മുന്‍മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ ആദ്യ നിര്‍മാണ സംരംഭത്തില്‍ പുറത്തുവരുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്റെ 353മത്തെ ചിത്രമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
I will keep you all posted on the updates and developments of the movie. #L353 pic.twitter.com/HbTFLK9FaV
— Mohanlal (@Mohanlal) June 18, 2022
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഷിബു ബേബി ജോണുമായി മൂന്നരപതിറ്റാണ്ടിന്റെ ബന്ധമാണെന്നും ജീത്തു ജോസഫിന്റെ റാമിന് ശേഷം പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നുമാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സെഞ്ച്വറി ഫിലിംസും, മാക്‌സ് ലാബും നിര്‍മാണത്തില്‍ പങ്കാളികളാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരംഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ.സി. ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്.
യുവസംവിധായകനായ ശ്രീ വിവേകാണ് ചിത്രം ഒരുക്കുന്നത്. ശ്രീ ജീത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്.’
ട്വല്‍ത് മാനാണ് മോഹന്‍ലാലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഒ.ടി.ടി റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.
Content Highlight : Mohanlal new movie announced produced by shibu baby jhon