ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന് തകര്‍പ്പന്‍ വിജയം. ജംഷദ്പൂര്‍ എഫ്. സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തിയത്.
മോഹന്‍ ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3- 1- 4 -2 എന്ന ഫോര്‍മേഷനിലാണ് മോഹന്‍ ബഗാന്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-4-2 എന്ന ശൈലിയായിരുന്നു ജംഷഡ്പൂര്‍ പിന്തുടര്‍ന്നത്.
A huge win in front of our home crowd! Upwards! 💚♥️#MBSG #JoyMohunBagan #আমরাসবুজমেরুন #ISL10 #LetsFootball #ISLonJioCinema #ISLonSports18 pic.twitter.com/OzZr7HVarE
— Mohun Bagan Super Giant (@mohunbagansg) March 1, 2024
മത്സരം തുടങ്ങി ഏഴാം മിനിട്ടില്‍ തന്നെ ദിമിത്രി പെട്രറ്റോസ് മോഹന്‍ ബഗാനായി ലീഡ് നേടി. ഗോളിന്റെ എണ്ണം കൂട്ടാന്‍ മോഹന്‍ ബഗാന് മികച്ച അവസരങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ബഗാന്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ 68ാം മിനിട്ടില്‍ ജേസണ്‍ കമ്മിങ്‌സ് മോഹന്‍ ബഗാനായി രണ്ടാം ഗോള്‍ നേടി. 80ാം മിനിട്ടില്‍ അര്‍മാണ്ടോ സാദിക്കു മൂന്നാം ഗോള്‍ നേടിയതോടെ മത്സരം പൂര്‍ണമായും ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു.
🃏🃏🃏 @Jasoncummings35 🃏🃏🃏
Watch ISL 2023-24 LIVE on Sports 18, VH1 & JioCinema!#MBSG #JoyMohunBagan #আমরাসবুজমেরুন #ISL10 #LetsFootball #ISLonJioCinema #ISLonSports18 pic.twitter.com/jElksiIXZp
— Mohun Bagan Super Giant (@mohunbagansg) March 1, 2024
ജയത്തോടെ 16 മത്സരങ്ങളില്‍ നിന്നും 10 വിജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയും അടക്കം 33 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍.
മാര്‍ച്ച് 10ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് മോഹന്‍ ബഗാന്റെ അടുത്ത മത്സരം. ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയമാണ് വേദി.
Content Highlight: Mohan bagan beat Jamshadpur fc in ISL