ന്യൂദല്‍ഹി: രാജ്യത്തിലെ നിയമമനുസരിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍എമാരെ ബി.ജെ.പി സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട്. യാതൊരു ഒളിയും മറയുമില്ലാതെ കുതിരക്കച്ചവടം നടത്തുകയാണെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു.
മഹാരാഷ്ട്രയിലെ എം.എല്‍.എമാരെ ജയ്പൂരിലേക്ക് മാറ്റേണ്ടിവന്നു. മധ്യപ്രദേശിലെ എം.എല്‍.എമാരുടെ അവസ്ഥയും സമാനമാണ്. ഗുജറാത്തിലെ എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് കൊണ്ടുവരേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
‘മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ബി.ജെ.പി ഉണ്ടാക്കിയ അവസ്ഥയുടെ പ്രതിഫലനമാണ് ഗുജറാത്തിലും കാണുന്നത്. ഗുജറാത്തിലെ എം.എല്‍.എമാരെ ഇവിടെ കൊണ്ടുവന്നിരിക്കുകയാണ്. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്’ ഗെഹ്‌ലോട്ട് പറഞ്ഞു.
‘രാജ്യത്ത് എവിടെയാണ് ജനാധിപത്യം? ഇവിടെ തുറന്ന കുതിരക്കച്ചവടമാണ് നടക്കുന്നത’, ഗെഹ്‌ലോട്ട് ക്ഷോഭിച്ചു.